സോണിയയുടെ പഴ്സനൽ സെക്രട്ടറി പീഡിപ്പിച്ചെന്ന് യുവതി; കേസെടുത്തു

1248-rape
SHARE

ന്യൂഡൽഹി ∙ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പഴ്സനൽ സെക്രട്ടറി പി.പി.മാധവനെതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്ത്. ജോലി നൽകാമെന്നും വിവാഹം ചെയ്യാമെന്നും വാഗ്ദാനം നൽകി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് പരാതി. ഇരുപത്തിയാറുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസ് പി.പി. മാധവനെതിരെ കേസ് റജിസ്റ്റർ ചെയ്തു. ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നും ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പി.പി.മാധവൻ പ്രതികരിച്ചു.

എഴുപത്തിയൊന്നുകാരനായ മാധവൻ യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായും വിവരം പുറത്തുപറഞ്ഞാൽ കടുത്ത അനന്തര ഫലങ്ങൾ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. 2020ൽ ഭർത്താവ് മരിച്ച യുവതി ഡൽഹിയിലാണ് താമസം. യുവതിയുടെ ഭർത്താവ് കോൺഗ്രസ് പാർട്ടി ഓഫിസിലെ ജീവനക്കാരനായിരുന്നുവെന്നാണ് റിപ്പോർട്ട്.

‘ജൂൺ 25ന് ഉത്തം നഗർ പൊലീസ് സ്റ്റേഷനിൽ ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടുണ്ട്. ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനും കേസ് റജിസ്റ്റർ ചെയ്തു. പരാതിയിൽ അന്വേഷണം ആരംഭിച്ചു’ – ദ്വാരക ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ എം.ഹർഷവർധൻ വ്യക്തമാക്കി.

English Summary: Sonia Gandhi's Personal Secretary Accused Of Rape, Case Filed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS