ADVERTISEMENT

ന്യൂഡൽഹി ∙ അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി നാലു ദിവസത്തിനിടെ 94,281 അപേക്ഷകൾ ലഭിച്ചതായി വ്യോമസേന അറിയിച്ചു. തിങ്കളാഴ്‌ച രാവിലെ 10.30 വരെയുള്ള കണക്കാണ് പുറത്തുവിട്ടത്. ജൂലൈ 5ന് റജിസ്‌ട്രേഷൻ അവസാനിക്കും. ജൂൺ 14ന് പദ്ധതി പ്രഖ്യാപിച്ചശേഷം രാജ്യത്തു വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധം തുടരുകയാണ്.  

യുവാക്കൾക്ക് 4 വർഷത്തേക്ക് സേനയിൽ സേവനമനുഷ്ഠിക്കാനുള്ളതാണ് ‘അഗ്നിപഥ്’ പദ്ധതി. പദ്ധതിയുടെ ഭാഗമായി സേനകളിൽ ചേരുന്നവരെ ‘അഗ്നിവീർ’ എന്നായിരിക്കും വിശേഷിപ്പിക്കുക. ജവാൻ (കരസേന), സെയ്‌ലർ (നാവികസേന), എയർ വാരിയർ (വ്യോമസേന) എന്നിവയുൾപ്പെടെ ഓഫിസർ റാങ്കിൽ താഴെയുള്ള തസ്തികകളിലേക്കാണു നിയമനം.

English Summary: Air Force Receives Over 94,000 Applications Under 'Agnipath' In 4 Days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com