പ്രിയയുടെ നിയമനത്തിന് അംഗീകാരം: വിസിക്കെതിരെ കെഎസ്‌യു പ്രതിഷേധം

ksu-protest-kannur-vc
ഡോ. പ്രിയാ വർഗീസിന്റെ നിയമനത്തിന് അംഗീകാരം നൽകിയതിൽ പ്രതിഷേധിച്ച് വൈസ് ചാൻസലർ പ്രഫ.ഗോപിനാഥ് രവീന്ദ്രന്റെ പയ്യാമ്പലത്തെ വസതിയുടെ കവാടം ഉപരോധിച്ച കെഎസ്‌യു പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കുന്നു
SHARE

കണ്ണൂർ ∙ സർവകലാശാല മലയാളം വിഭാഗം അസോഷ്യേറ്റ് പ്രഫസറായി സിപിഎം നേതാവ് കെ.കെ.രാഗേഷിന്റെ ഭാര്യ ഡോ. പ്രിയാ വർഗീസിന്റെ നിയമനം സിൻഡിക്കറ്റ് അംഗീകരിച്ചതിനെതിരെ പ്രതിഷേധവുമായി കെഎസ്‌യു. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രന്റെ പയ്യാമ്പലത്തെ വസതിയുടെ കവാടം കെഎസ്‌യു പ്രവർത്തകർ ഉപരോധിച്ചു.

പ്രതിഷേധിച്ച കെഎസ്‌യു പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. ഇതിനിടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രിയാ വർഗീസിന്റെ നിയമനത്തിനു പിന്നാലെ യോഗ്യതയെ ചൊല്ലി ഏറെ വിവാദങ്ങൾ ഉയർന്നിരുന്നു. പ്രിയയ്ക്ക് കണ്ണൂർ സർവകലാശാലയിൽ അസോഷ്യേറ്റ് പ്രഫസർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രാഥമിക യോഗ്യത ഇല്ലെന്ന വിവരാവകാശ രേഖ പുറത്തു വന്നതോടെയാണ് നിയമനം വിവാദമായത്.

ksu-protest-kannur
കണ്ണൂർ സർവകലാശാല വിസിക്കെതിരായ കെഎസ്‌യു പ്രതിഷേധത്തിൽനിന്ന്.

ചുരുക്കപ്പട്ടികയിൽ പ്രിയയെ ഉൾപ്പെടുത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും റാങ്ക് പട്ടികയിൽനിന്നു പ്രിയയെ നീക്കണമെന്നും ആവശ്യപ്പെട്ട് ചാൻസലർക്കും വൈസ് ചാൻസലർക്കും സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി നിവേദനം നൽകി.

ksu-protest-kannur-1
കണ്ണൂർ സർവകലാശാല വിസിക്കെതിരായ കെഎസ്‌യു പ്രതിഷേധത്തിൽനിന്ന്.

അതേസമയം, സർവകലാശാലയിലെ അസോഷ്യേറ്റ് പ്രഫസർ തസ്തികയ്ക്കുള്ള യോഗ്യതയായ 8 വർഷത്തെ അധ്യാപന പരിചയം നേടേണ്ടത്, പിഎച്ച്ഡി ലഭിച്ച ശേഷമാണെന്ന ചിലരുടെ കണ്ടുപിടിത്തം അസംബന്ധമാണെന്നായിരുന്നു ഡോ. പ്രിയയുടെ മറുപടി. 

English Summary: KSU Protest Against Kannur University VC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS