കറുപ്പണിഞ്ഞ് എംഎല്‍എമാര്‍,വന്‍പ്രതിഷേധം; സഭയ്ക്കുള്ളിൽ കൂവലും ആർപ്പുവിളിയും

udf-protest
കറുത്ത വസ്ത്രം ധരിച്ചെത്തിയ പ്രതിപക്ഷ എംഎൽഎമാര്‍.
SHARE

തിരുവനന്തപുരം∙ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ  ഓഫിസ് ആക്രമിച്ച സംഭവത്തെ ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം. എംഎല്‍എമാര്‍ നടുത്തളത്തിലിറിങ്ങിയതോടെ സഭ നിര്‍ത്തിവച്ചു. സഭ രണ്ടാമത് ചേര്‍ന്നപ്പോഴും ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. അടിയന്തര പ്രമേയം വേണ്ടേ എന്ന് സ്പീക്കര്‍ ചോദിച്ചു. നടപടിക്രമങ്ങള്‍ വേഗത്തില്‍ തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സബ്മിഷന്‍, ശ്രദ്ധക്ഷണിക്കല്‍ എന്നിവ റദ്ദാക്കി. സഭയ്ക്കുള്ളില്‍ കൂവലും ആര്‍പ്പുവിളിയുമായി ഇരുപക്ഷവും പ്രതിഷേധിച്ചു. സഭ ഇന്നത്തേക്കു പിരിഞ്ഞു.

മുദ്രാവാക്യം വിളികളുമായി കറുത്ത ഷര്‍ട്ട് ധരിച്ചാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സഭയിലെത്തിയത്. 'സിപിഎമ്മും സംഘപരിവാര്‍ ശക്തികളും ഒരേ തൂവല്‍ പക്ഷികള്‍' എന്നെഴുതിയ ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. സഭ നിര്‍ത്തിയിട്ടും ഭരണ-പ്രതിപക്ഷ എംഎല്‍എമാര്‍ നേര്‍ക്കുനേര്‍ നിന്ന് മുദ്രാവാക്യം വിളി തുടരുകയാണ്. രാഹുല്‍ ഗാന്ധിയുടെ ഒാഫിസ് എസ്എഫ്ഐ ആക്രമിച്ചത് കാടത്തമെന്ന് ബാനറേന്തിയാണ് പ്രതിപക്ഷ പ്രതിഷേധം. 

കറുത്ത വസ്ത്രം ധരിച്ചെത്തിയ പ്രതിപക്ഷ എംഎൽഎമാർ നിയമസഭയിൽ പ്രതിഷേധിക്കുന്നു.
കറുത്ത വസ്ത്രം ധരിച്ചെത്തിയ പ്രതിപക്ഷ എംഎൽഎമാർ നിയമസഭയിൽ പ്രതിഷേധിക്കുന്നു.

അതേസമയം, സഭ നിര്‍ത്തിവച്ചിട്ടും പ്രതിപക്ഷത്തെ അനുനയിപ്പിക്കാനോ, കക്ഷി നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിക്കാനോ സ്പീക്കര്‍ തയാറായില്ല. പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറായില്ല. ഇതൊഴിവാക്കിയാണ് സഭാ ടിവി സംപ്രേഷണം ചെയ്തത്. മന്ത്രിമാരുടെയും സ്പീക്കറുടെയും ദൃശ്യങ്ങള്‍ മാത്രമാണ് കാണിച്ചത്.

നിയമസഭയിൽ പ്രതിപക്ഷ എംഎൽഎമാരുടെ പ്രതിഷേധം

സഭയില്‍ ശക്തമായ മാധ്യമനിയന്ത്രണവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും ഓഫിസിലേക്കുള്ള പ്രവേശനം വിലക്കി. ചോദ്യോത്തരവേള തടസപ്പെടുത്തരുതെന്നു സ്പീക്കര്‍ എം.ബി.രാജേഷ് ആവശ്യപ്പെട്ടു. ടി.സിദ്ദിഖ് അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കി. എസ്എഫ്ഐ അക്രമത്തിന് പൊലീസ് ഒത്താശ ചെയ്‌തെന്ന് പ്രതിപക്ഷം ആരോപിച്ചു.

കറുത്ത വസ്ത്രം ധരിച്ചെത്തിയ പ്രതിപക്ഷ എംഎൽഎമാർ നിയമസഭയിൽ പ്രതിഷേധിക്കുന്നു.
കറുത്ത വസ്ത്രം ധരിച്ചെത്തിയ പ്രതിപക്ഷ എംഎൽഎമാർ നിയമസഭയിൽ പ്രതിഷേധിക്കുന്നു.

English Summary: UDF protest at Kerala assembly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

അഭിനയ പശ്ചാത്തലം ഇല്ലാത്തതുകൊണ്ട് എല്ലാം പരീക്ഷണമാണ്

MORE VIDEOS