ADVERTISEMENT

കണ്ണൂർ∙ പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവത്തിൽ രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനാവാതെ പൊലീസ്. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നു പൊലീസ് പറയുമ്പോൾ അറസ്റ്റിലേക്കു നീങ്ങാത്തത് പ്രതികൾ സിപിഎമ്മുകാരായതു കൊണ്ടാണെന്നാണ് കോൺഗ്രസ് ആരോപണം. കഴിഞ്ഞ 13 ന് രാത്രിയാണ് പയ്യന്നൂരിലെ കോൺഗ്രസ് ബ്ലോക്ക് ഓഫിസിലെ ഗാന്ധി പ്രതിമയുടെ തലയറുത്തത്. 

മുഖ്യമന്ത്രിയ്ക്കെതിരെ വിമാനത്തിൽ പ്രതിഷേധം നടന്ന ദിവസം രാത്രിയിലാണ് പയ്യന്നൂർ കോൺഗ്രസ് ബ്ലോക്ക് ഓഫിസിലെ  ഗാന്ധി പ്രതിമയുടെ തലയറുത്ത നിലയിൽ കണ്ടെത്തിയത്. ഓഫിസിന്റെ ജനൽ ചില്ലുകളും ഫർണ്ണിച്ചറും അടിച്ച് തകർത്തിരുന്നു. പ്രതികളെ പറ്റി വ്യക്തമായ സൂചന ഉണ്ടായിട്ടും മനപ്പൂർവം പൊലീസ് പിടികൂടുന്നില്ലെന്നാണ് കോൺഗ്രസ് ആക്ഷേപം. സിപിഎമ്മിന്റെ അത്ര ഗാന്ധി നിന്ദ സംഘ പരിവാർ പോലും കാണിക്കില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രതികരണം. 

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നതെന്നും, വ്യക്തമായ തെളിവില്ലാതെ പ്രതികളെ പിടികൂടാനാവില്ലെന്ന നിലപാടിലാണ് പൊലീസ്. പ്രതികളെ ഉടൻ കണ്ടെത്തിയില്ലെങ്കിൽ ഡിവൈഎസ്പി ഓഫിസിലേക്ക് മാർച്ചടക്കമുള്ള പ്രതിഷേധ നടപടിയിലേക്കു നീങ്ങുമെന്നാണ് കോൺഗ്രസ് അറിയിച്ചിരിക്കുന്നത്.

English Summary: Statue of Mahatma Gandhi Vandalised in Kannur; Congress speaks against Police 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com