ഓൾട്ട് ന്യൂസ്‌ സഹസ്ഥാപകൻ സുബൈർ മുഹമ്മദ് റിമാൻഡിൽ

mohammed-zubair
സുബൈർ മുഹമ്മദ്
SHARE

ന്യൂഡൽഹി ∙ പ്രമുഖ ഫാക്ട് ചെക്കിങ് വെബ്സൈറ്റായ ഓൾട്ട് ന്യൂസ്‌ സഹസ്ഥാപകനും മാധ്യമപ്രവർത്തകനുമായ സുബൈർ മുഹമ്മദിനെ നാലു ദിവസത്തേക്ക് റിമാൻഡ് ചെയ്യാൻ ഡൽഹി കോടതി അനുമതി നൽകി. സുബൈറിനെ അഞ്ചു ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് ആവശ്യമുന്നയിച്ചിരുന്നു.

ആളുകളുടെ മതവികാരം മുറിപ്പെടുത്തുന്ന ട്വീറ്റുകൾ ജനശ്രദ്ധ പിടിച്ചുപറ്റാൻ സുബൈർ പുറത്തുവിട്ടുവെന്ന് പൊലീസ് കോടതിയിൽ ആരോപിച്ചു. ഡൽഹി പൊലീസ് സ്പെഷൽ സെല്ലാണ് സുബൈറിനെ അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തൽ, കലാപത്തിന് ആഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് നടപടി. 2018ലെ ഒരു ട്വീറ്റിന്റെ പേരിലാണ് സുബൈറിനെ അറസ്റ്റ് ചെയ്തത്. അടുത്തിടെ, പ്രവാചക വിരുദ്ധ പരാമർശങ്ങളിൽ ബിജെപി മുൻ വക്താവ് നൂപുർ ശർമയ്ക്കെതിരെ വിഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ സമൂഹമാധ്യമങ്ങളിലൂടെ ഏറ്റുമുട്ടിയിരുന്നു. 

2020ൽ റജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് ഡൽഹി പൊലീസ് സുബൈർ മുഹമ്മദിനെ ഡൽഹിയിലേക്ക് വിളിപ്പിച്ചതെന്ന് ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ പ്രതീക് സിൻഹ വ്യക്തമാക്കി. ഈ കേസിൽ സുബൈറിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ, 2018ലെ കേസിന്റെ പേരിൽ സുബൈറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

English Summary: Alt News’ Zubair Mohammed remanded in 4-day police custody

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS