പോസ്റ്റ് മാറ്റുന്നതിനിടെ ബൈക്ക് യാത്രികൻ മരിച്ച സംഭവം; കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Representative Image
പ്രതീകാത്മക ചിത്രം
SHARE

കോഴിക്കോട്∙ പഴയ ഇലക്ട്രിക് പോസ്റ്റ് ഇളക്കിമാറ്റുന്നതിനിടെ റോഡിലേക്ക് വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ രണ്ട് കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കൂർക്കഞ്ചേരി അസിസ്റ്റന്റ് എൻജിനീയർ ടി.ജി.ടെനി, ബേപ്പൂർ ഇലക്ട്രിക്കൽ വിഭാഗം സബ് എൻജിനീയർ പി.ബിനീഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

പോസ്റ്റ് മാറ്റാതെ തന്നെ, ജോലിക്കുള്ള ബിൽ തുക എഴുതിയെടുക്കാൻ കരാറുകാരന് വഴിയൊരുക്കിയതിനാണ് നടപടി. കെഎസ്ഇബി നടത്തിയ വിശദ പരിശോധനയിലാണ് അപകടത്തിനു ദിവസങ്ങൾ മുമ്പേ, പോസ്റ്റ് മാറ്റിയതായി രേഖപ്പെടുത്തി കരാറുകരാൻ ബിൽ തുക മാറിയെടുത്തതായി വ്യക്തമായത്. 

English Summary : Bike rider death : Two KSEB Officers Suspended 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS