കൊൽക്കത്ത ∙ സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (എസ്‌യുസിഐ–കമ്യൂണിസ്റ്റ്) പൊളിറ്റ് ബ്യൂറോ അംഗം ദേവപ്രസാദ് സർക്കാർ (87) അന്തരിച്ചു. കൊൽക്കത്തയിൽ വച്ചായിരുന്നു അന്ത്യം. എട്ടുതവണ ബംഗാൾ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1977 മുതൽ 2011 വരെ ജോയ്നഗർ മണ്ഡലത്തെ പ്രതിനിധീകരിച്ചു. പാർട്ടി കേന്ദ്ര കമ്മിറ്റി മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
English Summary: Devprasad Sarkar passed away