ADVERTISEMENT

തിരുവനന്തപുരം∙ കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ മാസ്ക് ധരിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസിനു നിർദേശം. പൊതുസ്ഥലം, ജനം ഒത്തുചേരുന്ന സ്ഥലങ്ങൾ, വാഹനയാത്ര, ജോലിസ്ഥലത്ത് എന്നിവടങ്ങളിൽ മാസ്ക് നിർബന്ധമാക്കി സർക്കാർ ഏപ്രിൽ 27ന് ഉത്തരവിറക്കിയിരുന്നു.

ഇതു പലരും പാലിക്കുന്നില്ലെന്ന് കണ്ടതോടെയാണ് പരിശോധന ശക്തമാക്കുന്നത്. മാസ്ക് ധരിക്കാത്തവരിൽനിന്ന് 500 രൂപയാണ് പിഴയായി ഈടാക്കിയിരുന്നത്. സ്വകാര്യ വാഹനങ്ങളിൽ ഉൾപ്പെടെ മാസ്ക് നിർബന്ധമാണ്.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 2993 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജൂൺ 26ന് 3206 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 24ന് 4098 പേർക്കാണ് കോവിഡ് ബാധിച്ചത്. രാജ്യത്ത് ഏറ്റവുമധികം കോവിഡ് റിപ്പോർട്ടു ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം.

English Summary: Strict Action Against Mask Violation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com