പിറന്നാളിന് സംഭാവന ചോദിച്ചു; അടിപിടിയിൽ കലാശിച്ചു; വിദ്യാർഥി മരിച്ചു

dav
ഡിഎവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി. ചിത്രത്തിന് കടപ്പാട്: davietgel.org
SHARE

ജലന്ധർ ∙ പഞ്ചാബിൽ പിറന്നാൾ പാർട്ടിക്ക് പണം സംഭാവന ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം മൂത്തതിനെ തുടർന്ന് സംഘർഷത്തിൽ കോളജ് വിദ്യാർഥി മരിച്ചു. ഞായർ രാത്രിയാണ് സംഭവം. കോളജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് താഴെ വീണാണ് അപകടം സംഭവിച്ചത്. 

ഡിഎവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജിയിലെ ബിഎസ്‌സി വിദ്യാർഥികളാണ് ആക്രമണം നടത്തിയത്. ബിഹാറിലെ രണ്ടു വിദ്യാർഥികൾക്കിടയിൽ നിലനിന്ന തർക്കം പിന്നീട്  സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. 

കലഹം മൂർച്ഛിച്ചപ്പോൾ ഉണ്ടായ സംഘർഷത്തിൽ രണ്ടാം നിലയിൽ നിന്ന് ഇരുവരും താഴെവീണു. ഒരാൾ മരണപ്പെട്ടു. രണ്ടാമൻ  ആശുപത്രിയിൽ ചികിത്സ തുടരുന്നു. ആശുപത്രിയിൽ പ്രവേശിച്ച വിദ്യാർഥിയ്ക്കെതിരെ ഐപിസി 304 വകുപ്പ് പ്രകാരം കേസ് റജിസ്‌റ്റർ ചെയ്തു. വിദ്യാർഥിയുടെ നില ഗുരുതരമായി തുടരുന്നു. 

English Summary: Students Fighting Over Birthday Party Contribution Fall From Hostel Building In Punjab, 1 Dead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS