ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി? സർക്കാർ രൂപീകരണ ചർച്ചകൾ തുടങ്ങി

ദേവേന്ദ്ര ഫഡ്നാവിസ്. Photo: Twitter@ANI
ദേവേന്ദ്ര ഫഡ്നാവിസ്. Photo: Twitter@ANI
SHARE

മുംബൈ∙ ഉദ്ധവ് താക്കറെ രാജിവച്ച സാഹചര്യത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ജുലൈ 1ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് റിപ്പോർട്ട്. ബിജെപിയും ശിവസേന വിമതരും സർക്കാർ രൂപീകരണ ചർച്ചകൾ തുടങ്ങി. ഉദ്ധവിന്റെ രാജി ജനങ്ങളുടെ വിജയമെന്ന് ബിജെപി പ്രതികരിച്ചു.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ ജനവിധിയെ ഉദ്ധവ് താക്കറെ അപമാനിച്ചുവെന്നും അതുകൊണ്ടാണു രാജിവയ്ക്കേണ്ടി വന്നതെന്നും ബിജെപി നേതാവ് സയ്ദ് ഷാനവാസ് ഹുസൈൻ പറഞ്ഞു. ജനവിധിയെ ബഹുമാനിച്ചില്ലെങ്കിൽ എന്താണു സംഭവിക്കുകയെന്ന് അവർ പഠിച്ചതിൽ സന്തോഷമുണ്ടെന്നും സയ്ദ് പറഞ്ഞു.

ഉദ്ധവ് താക്കറെ രാജിപ്രഖ്യാപിച്ചതിനു പിന്നാലെ മുംബൈയിലെ ഹോട്ടലിൽ മഹാരാഷ്ട്ര മുൻമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ്, മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടിൽ തുടങ്ങിയവർ മധുരം നൽകി സന്തോഷം പങ്കിട്ടു. വിശ്വാസ വോട്ടെടുപ്പ് വ്യാഴാഴ്ച നടത്തണമെന്നു സുപ്രീംകോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് ഉദ്ധവ് താക്കറെ ഫെയ്സ്ബുക്കിലൂടെ രാജി പ്രഖ്യാപിച്ചത്.

English Summary: Devendra Fadnavis likely to take oath as Maharashtra CM on July 1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS