ADVERTISEMENT

കോട്ടയം∙ രാഹുൽഗാന്ധിയുടെ ഓഫിസ് ആക്രമണത്തിൽ പൊലീസിന് ഗുരുതരവീഴ്ച പറ്റിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സംഭവമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് മാർച്ചിനെ സിപിഎം നേതാക്കൾ ഉൾപ്പെടെയുള്ളവർ എതിരിട്ടു. പൊലീസ് നടത്തിയത് നരനായാട്ടാണെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ ഓഫിസ് തകർത്ത വിഷയത്തിൽ സർക്കാർ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന്  മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം, ജൂലൈ 1ന് രാഹുൽഗാന്ധി വയനാട്ടിലെത്തും. സുൽത്താൻബത്തേരിയിൽ നടക്കുന്ന ബഹുജന സംഗമത്തിലും മറ്റു പരിപാടികളിലും പങ്കെടുക്കും.

English Summary: Oommen chandy on Rahul MP Office attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com