ട്രെയിൻ യാത്രയ്ക്കിടെ അച്ഛനെയും മകളെയും ആക്രമിച്ച കേസ്; മൂന്ന് പേര്‍ അറസ്റ്റിൽ

train-assault
ട്രെയിനിലെ അതിക്രമത്തിന്റെ ചിത്രങ്ങൾ
SHARE

തൃശൂര്‍∙ ട്രെയിൻ യാത്രയ്ക്കിടെ തൃശൂര്‍ സ്വദേശികളായ അച്ഛനെയും മകളെയും ആക്രമിച്ച കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ചാലക്കുടി സ്വദേശികളായ ജോയി, സിജോ ആന്റോ, സുരേഷ് എന്നിവരെയാണ് റെയില്‍വേ പൊലീസ് പിടികൂടിയത്. വയനാട്ടിൽ നിന്നാണ് ഒന്നാം പ്രതിയായ ജോയിയെ അറസ്റ്റു ചെയ്തത്.

പ്രതികൾ തമ്മില്‍ മുന്‍പരിചയമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതിക്രമത്തില്‍ രണ്ടു പേര്‍ക്ക് കൂടി പങ്കുണ്ടെന്ന സംശയത്തില്‍ അന്വേഷണം തുടരുകയാണ്. പൊലീസ് അന്വേഷണം തുടങ്ങിയതോടെ പ്രതികൾ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയിരുന്നു. ഇവരുടെ വീടുകളും പൊലീസ് നിരീക്ഷണത്തിലായിരുന്നു.

കഴിഞ്ഞ ശനി രാത്രിയാണു തൃശൂരിലേക്കു പോകാൻ എറണാകുളം സൗത്തിൽ നിന്നു ഗുരുവായൂർ എക്സ്പ്രസിൽ കയറിയ പതിനാറുകാരിയെ സഹയാത്രികർ അപമാനിക്കാൻ ശ്രമിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്യാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു പെൺകുട്ടിയുടെ പിതാവ് മനുഷ്യാവകാശ കമ്മിഷനും ബാലാവകാശ കമ്മിഷനും പരാതി നൽകി.

English Summary: Father and daughter assaulted at train, three arrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS