രാഷ്ട്രപതി തിരഞ്ഞെടുപ്പ്: വോട്ട് ആർക്കെന്നതിൽ അവ്യക്തത ഇല്ല: മാത്യു ടി.തോമസ്

Mathew T Thomas (Photo: Harilal, Manorama)
മാത്യു ടി.തോമസ് (ചിത്രം: ഹരിലാൽ ∙ മനോരമ)
SHARE

തിരുവനന്തപുരം∙ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ആർക്ക് വോട്ട് ചെയ്യണമെന്നത് സംബന്ധിച്ച് അവ്യക്തത ഇല്ലെന്ന് ജെഡിഎസ് കേരള ഘടകം. കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തിയശേഷം ഇക്കാര്യത്തിൽ പ്രതികരിക്കാമെന്ന് ജെഡിഎസ് നേതാവ് മാത്യു ടി.തോമസ് പറഞ്ഞു. 

എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുര്‍മുവിനെ പിന്തുണയ്ക്കാന്‍ ജെഡിഎസ് ദേശീയ നേതൃത്വം തീരുമാനിച്ചിരുന്നു. കേരളത്തിൽ എൽഡിഎഫിന്റെ ഘടക കക്ഷിയാണ് ജെഡിഎസ്. ഇതനുസരിച്ച് പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്കാണ് ജെഡിഎസ് കേരള ഘടകം വോട്ട് ചെയ്യേണ്ടത്. 

അതേസമയം, ദ്രൗപദി മുര്‍മു പിന്തുണ ആവശ്യപ്പെട്ടതിനാലാണ് അവര്‍ക്കു വോട്ടുചെയ്യാന്‍ തീരുമാനിച്ചതെന്നു ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി പറഞ്ഞു. ദ്രൗപദിയെ പിന്തുണയ്ക്കുന്നതിനെ ബിജെപിയുടെ ബി ടീമാണെന്ന് ആക്ഷേപിക്കേണ്ടതില്ലെന്നും ഗോത്രവർഗ നേതാവിന്റെ ഉയര്‍ച്ചയും നേട്ടങ്ങളും അഭിമാനമുണ്ടാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary: Mathew T Thomas on Presidential Election vote

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

കല്യാണ തേൻനിലാ...

MORE VIDEOS