‘‘നാല് വാക്സീൻ എടുത്തിട്ടും മരണം; നായ വേറെ ചിലരെയും കടിച്ചു, ആശങ്കയുണ്ട്’’

palakkad-death
ശ്രീലക്ഷ്മി, സന്ദീപ്
SHARE

പാലക്കാട്∙ മങ്കരയിൽ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കോളജ് വിദ്യാർഥിനി ശ്രീലക്ഷ്മി മരിച്ച സംഭവത്തിൽ ആശങ്ക പങ്കുവച്ച് യുവതിയുടെ ബന്ധു. ആരോഗ്യ വകുപ്പിന്റെ നിർദേശ പ്രകാരം നാലു വാക്സീനും പെൺകുട്ടി എടുത്തിരുന്നതായി ബന്ധു സന്ദീപ് പറഞ്ഞു. ‘‘ആദ്യത്തെ വാക്സീൻ എടുത്തത് തൃശൂർ മെഡിക്കൽ കോളജില്‍നിന്നാണ്. ബാക്കിയുള്ള മൂന്ന് ഡോസുകളിൽ രണ്ടെണ്ണം പാലക്കാട് ജില്ലാ ആശുപത്രിയിൽനിന്നും ഒരെണ്ണം വള്ളുവനാട് ആശുപത്രിയിൽനിന്നുമായിരുന്നു’’.

‘‘ആരോഗ്യ വകുപ്പ് നിർദേശിച്ചതു പ്രകാരമുള്ള വാക്സിനേഷൻ കഴിഞ്ഞതാണ്. എന്നിട്ടും കുട്ടി മരിച്ചതിൽ നാട്ടുകാർ ദുഃഖിതരും ആശങ്കാകുലരുമാണ്’’. ഇതേ നായ പരിസരത്തുള്ള ഒന്നു, രണ്ട് വ്യക്തികളെ കൂടി കടിച്ചിരുന്നതായും ശ്രീലക്ഷ്മിയുടെ സംസ്‌കാരം നടന്ന ഐവര്‍മഠത്തില്‍ വച്ച്‌ സന്ദീപ് പറഞ്ഞു. പാലക്കാട മങ്കര മഞ്ഞക്കര പടിഞ്ഞാക്കര വീട്ടിൽ സുഗുണന്റെ മകൾ ശ്രീലക്ഷ്മി (19) ആണ് മരിച്ചത്. കഴിഞ്ഞ മാസം 30ന് രാവിലെ കോളജിലേക്ക് പോവുമ്പോൾ അയൽവീട്ടിലെ നായയുടെ കടിയേറ്റിരുന്നു.

രണ്ട് ദിവസം മുൻപ് പനി ബാധിച്ചു സ്വകാര്യ ക്ലിനിക്കിൽ പരിശോധിച്ചപ്പോഴാണു പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളജിലും ചികിൽസ നടത്തി. വ്യാഴാഴ്ച പുലർച്ചെ മൂന്നിന് മരിച്ചു. കോയമ്പത്തുർ സ്വകാര്യ കോളജിലെ ബിസിഎ ഒന്നാം വർഷ വിദ്യാർഥിനിയാണ്.  അമ്മ സിന്ധു. സഹോദരങ്ങൾ സനത്ത്, സിദ്ധാർത്ഥൻ.

സംഭവം അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ് 

പാലക്കാട് പേ വിഷബാധയേറ്റ് 19 വയസുകാരി മരണമടഞ്ഞ സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പാലക്കാട് ജില്ലാ സര്‍വയലന്‍സ് ഓഫീസറുടെ നേതൃത്വത്തില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ച് വിശദമായ അന്വേഷണം നടത്തും.

English Summary: Palakkad dog bite death, relative raise complaint against health department

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS