ADVERTISEMENT

മുംബൈ∙ ബിജെപി നേതാവും മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ഇക്കുറി ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തത് സന്തോഷത്തോടെയല്ലെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍. രണ്ടാം സ്ഥാനം ഫഡ്‌നാവിസ് സ്വീകരിച്ചത് സന്തോഷത്തോടെയാണെന്നു താന്‍ കരുതുന്നില്ലെന്ന് പവാര്‍ പറഞ്ഞു. അത് അദ്ദേഹത്തിന്റെ മുഖത്തു കാണാം. പക്ഷെ അദ്ദേഹം നാഗ്പുരിലാണു കഴിയുന്നത്. ഒരു സ്വയംസേവകന്‍ എന്ന നിലയില്‍ അദ്ദേഹം ആ പദവി സ്വീകരിച്ചതാവും - പവാര്‍ പറഞ്ഞു. 

ശിവസേനയുടെ ഏകനാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയാകുമെന്നും താന്‍ സര്‍ക്കാരിന്റെ ഭാഗമാകില്ലെന്നുമാണ് ഫഡ്‌നാവിസ് ആദ്യം പറഞ്ഞത്. എന്നാല്‍ മൂന്നു മണിക്കൂറിനു ശേഷം അപ്രതീക്ഷിതമായി ഷിന്‍ഡെ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായി ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. 

വിശ്വസ്തനായ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പാര്‍ട്ടി പറയുന്നത് അനുസരിക്കുകയാണ് താന്‍ ചെയ്തതെന്ന് ഫഡ്‌നാവിസ് പറഞ്ഞു. ഫഡ്‌നാവിസ് പുതിയ മന്ത്രിസഭയുടെ ഭാഗമാകണമെന്നത് തങ്ങളുടെ തീരുമാനമാണെന്ന് ബിജെപി കേന്ദ്രനേതൃത്വവും വ്യക്തമാക്കി. വ്യക്തിപരമായി അദ്ദേഹത്തോട് അക്കാര്യം ആവശ്യപ്പെടുകയായിരുന്നുവെന്ന് ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ പറഞ്ഞു. മഹാരാഷ്ട്രയിലെ ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കാനായി ഉപമുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ തയാറായത് ഫഡ്‌നാവിസിന്റെ വിശാലമനസ്‌കതയാണെന്നും അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

English Summary: "Not Accepted Happily": Sharad Pawar On Devendra Fadnavis's Number 2 Post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com