ഗൾഫിൽനിന്ന് ഇന്ത്യയിലേക്കു സർവീസ് നടത്തുന്ന വിമാന കമ്പനികൾക്കിപ്പോൾ ചാകരക്കാലമാണ്. കോവിഡ് കാലത്തും തുടർന്നുമുണ്ടായ ക്ഷീണം തീർക്കാൻ പറ്റിയ കൊയ്ത്തുകാലം. അടുത്തെങ്ങുമില്ലാത്തവിധം ഗൾഫിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാനയാത്രാ നിരക്ക് കുതിച്ചുയർന്നിരിക്കുന്നു. പതിനായിരത്തിനു താഴെ നിന്നിരുന്ന വിമാനയാത്രാ നിരക്കിപ്പോൾ കുറഞ്ഞത് നാൽപതിനായിരത്തോളമായി. പല ഗൾഫ് എയർലൈനുകളിലും ടിക്കറ്റ് ലഭിക്കണമെങ്കിൽ 70,000 രൂപയോളം ചെലവഴിക്കേണ്ടി വരും. കുടുംബസമേതം നാട്ടിൽ പോകണമെങ്കിൽ ലക്ഷക്കണക്കിനു രൂപ ചെലവ് വരും. ആ നിരക്കിൽതന്നെ നേരിട്ടുള്ള വിമാനങ്ങളിൽ ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയുമുണ്ട്. കണക്‌ഷൻ ഫ്ലൈറ്റുകൾ മാത്രമാണ് ആശ്രയം. എന്തുകൊണ്ടാണ് വ്യോമയാന മേഖലയിൽ ഇത്തരത്തിൽ ടിക്കറ്റ് നിരക്കിൽ പെട്ടെന്നൊരു വർധനവ്? പ്രവാസികളെ ഇതെങ്ങനെയാണു ബാധിക്കുന്നത്? ഇതിന് എന്താണു പരിഹാരം?
HIGHLIGHTS
- കുടുംബസമേതം നാട്ടിൽ പോകണമെങ്കിൽ ലക്ഷങ്ങൾ ചെലവാക്കേണ്ട അവസ്ഥ
- എന്തുകൊണ്ടാണ് വിമാനനിരക്കിൽ വർധന? ഇതെങ്ങനെ പരിഹരിക്കാം?