പട്ന കോടതിയില്‍ സ്ഫോടനം; പൊലീസുകാരന് പരുക്ക്‌

bihar-patna
പീര്‍ബഹോര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍–ചാര്‍ജ് സബി ഉള്‍–ഹഖ് , പട്ടേല്‍ ഹോസ്റ്റലില്‍ നിന്നു കണ്ടെത്തിയ ഗൺ പൗഡർ. ചിത്രം: ട്വിറ്റര്‍
SHARE

പട്ന∙ പട്ന സിവില്‍ കോടതിയിലുണ്ടായ സ്ഫോടനത്തില്‍ പൊലീസുകാരന് പരുക്കേറ്റു. കൈയ്ക്ക് പരുക്കേറ്റ എഎസ്ഐ കദം കുവാന്‍ മദന്‍ സിങ്ങിനെ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹം അപകടനില തരണം ചെയ്തുവെന്ന് പീര്‍ബഹോര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍–ചാര്‍ജ് സബി ഉള്‍–ഹഖ് പറഞ്ഞു.

ഏതാനും ദിവസം മുന്‍പ് പട്ന സര്‍വകലാശാലയിലെ പട്ടേല്‍ ഹോസ്റ്റലില്‍ െവടിമരുന്ന് കണ്ടെത്തിയിരുന്നു. കോടതിയിലെ സ്ഫോടനത്തിന് ഇതുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ടെന്ന് സബി ഉള്‍–ഹഖ് പറഞ്ഞു.

English Summary: Bihar: Low-intensity blast reported in Patna civil court, constable injured

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS