ബ്രൂവറിയിലെ വന്‍ അഴിമതി മൂടിവയ്ക്കാനുള്ള സർക്കാർ ശ്രമം കോടതി തടഞ്ഞു: ചെന്നിത്തല

chennithala
രമേഷ് ചെന്നിത്തല
SHARE

തിരുവനന്തപുരം ∙ ബ്രൂവറിയിലെ വന്‍ അഴിമതി മൂടിവയ്ക്കാനുള്ള പിണറായി സര്‍ക്കാരിന്‍റെ ശ്രമം കോടതി തടഞ്ഞെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിജിലന്‍സ് കോടതി വിധി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ്. കേസില്‍ നിയമപോരാട്ടം തുടരും. കേരളം കണ്ട വലിയൊരു അഴിമതിയാണ് പുറത്തുകൊണ്ടുവരാൻ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഒന്നാം പിണറായി സർക്കാർ ബ്രൂവറി അനുവദിക്കാൻ തീരുമാനിച്ചതിൽ അഴിമതി നടന്നതായി ആരോപിച്ചു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ തുടർനടപടി അവസാനിപ്പിക്കണമെന്ന വിജിലൻസ് അപേക്ഷ, കോടതി തള്ളുകയായിരുന്നു. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയുടേതാണു വിധി.

ബ്രൂവറിക്ക് അനുമതി നൽകിയ സമയത്തെ സർക്കാർ ഫയലുകൾ കോടതിയിൽ ഹാജരാക്കാൻ നികുതിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കു നിർദേശം നൽകണമെന്ന ചെന്നിത്തലയുടെ ആവശ്യവും കോടതി അനുവദിച്ചു. സാക്ഷികളുടെ മൊഴി നേരിട്ടു രേഖപ്പെടുത്തുന്ന ഘട്ടമായതിനാൽ ഫയലുകൾ സാക്ഷികളെ കാണിക്കാൻ സാധിക്കില്ലെന്നായിരുന്നു വിജിലൻസ് നിലപാട്.

English Summary: Ramesh chennithala on Brewary case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

കല്യാണ തേൻനിലാ...

MORE VIDEOS