‘പ്രതികളെ കണ്ടെത്തി ശിക്ഷിക്കും, പ്രകോപിതരാകരുത്’; അണികളോട് യച്ചൂരി

akg-center
എകെജി സെന്ററിന്റെ മുൻവശം (ഇടത്), സീതാറാം യച്ചൂരി (നടുവിൽ). ആക്രമണത്തെ അപലപിച്ചുകൊണ്ടുള്ള യച്ചൂരിയുടെ ട്വീറ്റ് (വലത്)
SHARE

ന്യൂഡൽഹി∙ എകെജി സെന്‍റര്‍ ആക്രമണത്തില്‍ പ്രതികളെ കണ്ടെത്തി ശിക്ഷിക്കുമെന്ന് ഉറപ്പുണ്ടെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. പ്രകോപനങ്ങളില്‍ വീഴാതെ സമാധാനപരമായി പ്രതിഷേധിക്കാന്‍ യെച്ചൂരി അണികളെ ആഹ്വാനം ചെയ്തു.

‘സിപിഎം കേരള സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിന് നേരെ ഉണ്ടായ ബോംബാക്രമണത്തെ ശക്തമായി അപലപിക്കുന്നു.സർക്കാർ സമഗ്രമായി അന്വേഷിച്ച് കുറ്റക്കാരെ ശിക്ഷിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. പ്രകോപനങ്ങളിൽ ഇരയാകാതെ ഞങ്ങൾ സമാധാനപരമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കും.’– യച്ചൂരി ട്വിറ്ററിൽ കുറിച്ചു.

അതേസമയം, കുറ്റവാളികളെ കണ്ടെത്താന്‍ പൊലീസിനോടു നിര്‍ദേശിച്ചെന്നും പ്രകോപനങ്ങള്‍ക്ക് വശംവദരരാകരുതെന്നും മുഖ്യമന്ത്രി അറിയിച്ചു. അക്രമികള്‍ ആരെന്ന് ആരോപണം ഉന്നയിക്കാതെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.  സംസ്ഥാനത്തെ കലാപ ഭൂമിയാക്കി ക്രമസമാധാനനില തകർക്കാനുള്ള ആസൂത്രിത ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. കോൺഗ്രസാണ് ബോംബാക്രമണത്തിന് പിന്നിലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ആരോപിച്ചു. പാര്‍ട്ടി ഓഫിസുകള്‍ക്കു നേരെയുള്ള ആക്രമണം ഗൗരവതരമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു. 

ആക്രമണത്തിന് ശേഷം പ്രതിഷേധവുമായി നൂറു കണക്കിന് സിപിഎം പ്രവർത്തകർ തെരുവിലിറങ്ങി. പലയിടത്തും കോൺഗ്രസ് ഓഫിസുകൾ ആക്രമിക്കപ്പെട്ടു. ഒരിടത്തും പ്രതിഷേധം അതിരുവിടരുതെന്ന് സിപിഎം സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചിട്ടുണ്ട്. ജാഗ്രത പുലര്‍ത്താനും പ്രകോപനം അരുതെന്നും ജില്ലാ കമ്മിറ്റികള്‍ക്കും യുവജന സംഘടനകള്‍ക്കും സിപിഎം നിര്‍േദശം നല്‍കി. 

English Summary: Sitaram Yechury tweet on AKG Centre attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS