ADVERTISEMENT

കൊച്ചി ∙ സമൂഹമാധ്യമത്തിലൂടെ മതനിന്ദ നടത്തിയെന്ന കേസിൽ സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ അഭിഭാഷകൻ ആർ.കൃഷ്ണരാജിന് മുൻകൂർ ജാമ്യം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കെഎസ്ആർടിസി ബസ് ഡ്രൈവറുടെ ചിത്രം ഉപയോഗിച്ച് സമൂഹമാധ്യമത്തിലൂടെ ഒരു മതത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസ് എടുത്തത്.

മതനിന്ദ വകുപ്പു ചേർത്തായിരുന്നു കേസ് എന്നതിനാലാണ് മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. സ്വപ്ന സുരേഷിനു വേണ്ടി കോടതിയിൽ ഹാജരായതിനുള്ള പ്രതികാര നടപടിയാണ് കേസിനു പിന്നിലെ താൽപര്യമെന്നായിരുന്നു അഭിഭാഷകന്റെ വാദം. താൻ ഒരു മതത്തെയും നിന്ദിച്ചിട്ടില്ലെന്നും തനിക്കു സമൂഹമാധ്യമത്തിൽനിന്നു ലഭിച്ച ചിത്രം പങ്കുവയ്ക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു കൃഷ്ണരാജിന്റെ നിലപാട്.

English Summary: Blasphemy case: Swapna Suresh lawyer got anticipatory bail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com