ADVERTISEMENT

ന്യൂഡല്‍ഹി∙ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത ഡിജിറ്റല്‍ മാധ്യമ സ്ഥാപനം ‘ഓള്‍ട്ട് ന്യൂസിന്റെ’ സഹ-സ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ ജാമ്യാപേക്ഷ ‍ഡല്‍ഹി പട്യാല ഹൗസ് കോടതി തള്ളി. സുബൈറിനെ 14 ദിവസം ജു‍ഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ഇന്ത്യന്‍ ശിക്ഷാ നിയമം 153 (കലാപം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രകോപനം), 295 (മതവിഭാഗങ്ങളെ മോശമായി ചിത്രീകരിക്കല്‍) ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണു കേസ് റജിസ്റ്റര്‍ ചെയ്തിരുന്നത്. പിന്നീട് ക്രിമിനല്‍ ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഡല്‍ഹി പൊലീസ് പട്യാല ഹൗസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. വിദേശത്തുനിന്ന് ഫണ്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട എഫ്‌സിആര്‍എ നിയമത്തിന്റെ 35-ാം വകുപ്പും ചുമത്തിയിട്ടുണ്ട്.സുബൈറിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവും ഇഡി നടത്തും. 

സുബൈറിനെ ജൂണ്‍ 27ന് ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.സുബൈര്‍ 2018ല്‍ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ട്വീറ്റ് ചെയ്‌തെന്ന് ആരോപിച്ചാണ് അറസ്റ്റ്. ബിജെപി നേതാവ് നൂപുര്‍ ശര്‍മയുടെ വിഡിയോ പോസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലായിരുന്നു അറസ്‌റ്റെന്നും ആരോപണമുണ്ട്. അറസ്റ്റിനെ അപലപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

English Summary: Delhi Police Adds New Charges Against Fact-Checker Mohammed Zubair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com