ചൂട് പക്കാവട, ചമ്മന്തി, കുടം കുലുക്കി സർബത്ത്; വയനാടൻ രുചി നുകർന്ന് രാഹുൽ

Mail This Article
കൽപറ്റ ∙ മൂന്നു ദിവസത്തെ സന്ദർശനത്തിനായി സംസ്ഥാനത്തെത്തിയ രാഹുൽ ഗാന്ധി വയനാടൻ രുചികൾ ആസ്വദിക്കുന്ന വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. കോളിയാടിയിലെ ഫിറോസും കുടുംബവും നടത്തുന്ന കടയിൽ നിന്നായിരുന്നു രാഹുൽ ചൂട് പക്കാവടയും ചമ്മന്തിയും കുടംകുലുക്കി സർബത്തും കഴിച്ചത്. ഇതിന്റെ ചിത്രങ്ങളും രാഹുൽ ട്വീറ്റ് ചെയ്‌തു.
'കോളിയാടിയിൽ ഫിറോസും കുടുംബവും നടത്തുന്ന എസ്എസ് കൂൾ ഹൗസിൽനിന്ന് ചൂട് പക്കാവടയും ചമ്മന്തിയും വയനാടൻ കുടംകുലുക്കി സർബത്തും നന്നായി ആസ്വദിച്ചു. നിങ്ങൾ ഞങ്ങളുടെ വയനാട്ടിൽ ഉണ്ടെങ്കിൽ ഇതു മിസ് ചെയ്യരുത്.’- രാഹുൽ ട്വീറ്റ് ചെയ്തു. വയനാടൻ കുടം കുലുക്കി സർബത്തിന്റെയും പക്കാവടയുടെയും ചമ്മന്തിയുടെയും വിവരങ്ങൾ രാഹുൽ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചു.
രാഹുൽ ഗാന്ധിയുടെ എംപി ഓഫിസ് എസ്എഫ്ഐ ആക്രമിച്ചതിന് ശേഷം ആദ്യമായാണ് അദ്ദേഹം വയനാട് സന്ദർശിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഇതിനിടെ, മലപ്പുറം വണ്ടൂരിൽ വാഹനാപകടത്തില്‍പ്പെട്ടയാളെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിൽ ആശുപത്രിയിൽ എത്തിച്ചു.
English Summary: Rahul Gandhi posts pictures of Wayanadan delicacies on Twitter