ADVERTISEMENT

തിരുവനന്തപുരം∙ കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം ദേശീയതലത്തില്‍ തമാശയായെന്ന പ്രസ്താവന തിരുത്തി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. എ പ്ലസ് സംബന്ധിച്ച പ്രസംഗത്തിലെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് മന്ത്രി പറഞ്ഞു.

കഠിനാധ്വാനം കൊണ്ടാണ് കഴിഞ്ഞതവണ മികച്ചവിജയം നേടിയതെന്നാണ് ഇപ്പോൾ മന്ത്രി പറയുന്നത്. കേന്ദ്രസര്‍വകലാശാലകളുമായി ബന്ധപ്പെട്ട ചില വക്താക്കളാണ് കഴിഞ്ഞ വര്‍ഷത്തെ പരീക്ഷാഫലത്തെ വിമര്‍ശിച്ചതെന്നും മന്ത്രി പറഞ്ഞു.

ഒന്നേകാല്‍ ലക്ഷം വിദ്യാര്‍ഥികള്‍ക്ക് എ പ്ലസ് ലഭിച്ച കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി ഫലത്തെ കുറിച്ച് പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി കഴിഞ്ഞദിവസം പറഞ്ഞത് വിവാദമായിരുന്നു. പ്രസ്താവന വിദ്യാഭ്യാസ വകുപ്പിനെ ഞെട്ടിച്ചു. പരക്കെ വിമര്‍ശനമായി. സമൂഹമാധ്യമങ്ങളിലാകെ ട്രോളുകൾ നിറഞ്ഞു.

ദേശീയതലത്തില്‍ ചർച്ചയായി. എന്നാൽ 24 മണിക്കൂറിനകം മന്ത്രി നിലപാട് തിരുത്തി. ഇതോടെ പതിവുപോലെ പഴി മാധ്യമങ്ങള്‍ക്കായി. നിങ്ങൾ എപ്പോഴും നെഗറ്റീവ് മാത്രം കണ്ടാൽ ശരിയാകില്ലല്ലോ. പോസിറ്റീവായിട്ടും കാണണം. ഇതിൽ കൂടുതലൊന്നും വിശദീകരിക്കാനില്ലെന്നും മന്ത്രി പറഞ്ഞു.

English Summary: SSLC Result controversy: Minister changed his statement

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com