ADVERTISEMENT

കോഴിക്കോട്∙ സ്വർണക്കടത്ത് കേസിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസുമായി ഉന്തുംതള്ളുമുണ്ടായി. പ്രവർത്തകർ ബാരിക്കേഡ് മറച്ചിട്ടു. പൊലീസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞുപോവാൻ തയാറാവാതെ വനിതകളടക്കമുള്ള പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. 

കലക്ടറേറ്റിന്റെ ഗേറ്റിനു പുറത്ത് കെജിഒഎയുടെ കൊടിമരം തകർത്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമുള്ള കൂറ്റൻ ഫ്ലക്സ് ബോർഡ് വലിച്ചെടുത്ത് റോഡിലെറിയുകയും ചെയ്തു.ധർണ എം.കെ.മുനീർ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാനവ്യാപകമായി എല്ലാ ജില്ലകളിലും യുഡിഎഫ് നടത്തുന്ന കലക്ടറേറ്റ് മാർച്ചിന്റെ ഭാഗമായാണ് കോഴിക്കോട്ടും മാർച്ച് നടത്തിയത്.കൊടിമരം തകർത്തതിൽ പ്രതിഷേധിച്ച് കെജിഒഎയുടെ നേതൃത്വത്തിൽ ഗേറ്റിനകത്ത് ജീവനക്കാർ മുദ്രാവാക്യം വിളിച്ചു. 

English Summary: UDF seeks CM’s resignation: conflict in  Kozhikode Protest March

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com