ADVERTISEMENT

ന്യൂഡൽഹി∙ ഗ്രാമീണ ഇന്ത്യയെ കോവിഡ് തകർത്തെന്നു സന്നദ്ധ സംഘടനയുടെ സർവേയിലെ കണ്ടെത്തൽ. കോവിഡിന്റെ ആദ്യ രണ്ട് തരംഗത്തില്‍ 71 ശതമാനം പേര്‍ക്ക് ജീവനോപാധികള്‍ നഷ്ടമായെന്നും 45 ശതമാനം പേരെ കോവിഡ് ചികിത്സ കടക്കാരാക്കിയെന്നുമാണു കണ്ടെത്തൽ. ജസ്യൂട്ട് കലക്ടീവ് ഇന്ത്യയുടെ നേൃത്വത്വത്തിൽ നടന്ന സർവേയിലാണ് ഇക്കാര്യങ്ങളുള്ളത്. കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിലെ 474 ഗ്രാമങ്ങളിലായിരുന്നു സര്‍വേ.

മൂന്ന് വർഷമായി രാജ്യത്ത് പടരുന്ന കോവിഡ്, ഗ്രാമീണ ഇന്ത്യയെ എത്രമാത്രം തകര്‍ത്തെന്നു തുറന്നുകാട്ടുന്നതാണ് ജസ്യൂട്ട് കലക്ടീവ് ഇന്ത്യയുടെ നേൃത്വത്വത്തിൽ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട്, കോൺഫറൻസ് ഡെവലപ്മെന്റ്, ലോക് മഞ്ച് എന്നിവയുടെ പിന്തുണയോടെ നടത്തിയ സർവേ. 34 ശതമാനം സ്ത്രീകളുടേതടക്കം 71 ശതമാനം പേരുടെ ജീവനോപാധിയാണു കോവിഡ് ഇല്ലാതാക്കിയത്. ഇതിൽ 54 ശതമാനം പേര്‍ പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. 

യുപി, ഒഡീഷ, ബിഹാര്‍ സംസ്ഥാനങ്ങളിലാണ് തൊഴില്‍നഷ്ടം രൂക്ഷം. 21 ശതമാനത്തിന് ദേശീയ തൊഴിലുറപ്പ് നിയമപ്രകാരമുള്ള ജോലി  ലഭ്യമായില്ല. കോവിഡ് ചികിത്സ പകുതിയോളം പേര്‍ക്ക് ബാധ്യതയായി. 25 ശതമാനം പേര്‍ക്ക് 10,000ല്‍ അധികവും 32 ശതമാനം പേര്‍ക്ക് 5000ല്‍അധികവും രൂപ ചെലവായി. കടം വാങ്ങിയിട്ടും 46 ശതമാനം പേര്‍ക്ക് ചികിത്സ ലഭിക്കാന്‍ വൈകി. 

77 ശതമാനം ആശാ വര്‍ക്കര്‍മാരും തങ്ങളുടെ പ്രദേശത്തുള്ളവര്‍ക്ക് കോവിഡ് ചികിത്സ താങ്ങാനായില്ലെന്ന് അഭിപ്രായപ്പെട്ടു. യുപി, ബിഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ പൊതുജനാരോഗ്യ സംവിധാനങ്ങള്‍ കുറവായതിനാല്‍ 34 ശതമാനം പേര്‍ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവന്നതായും സർവേ പറയുന്നു. 

English Summary: Covid-19 Medical debts bankrupt rural population in India: Survey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com