ADVERTISEMENT

മുംബൈ ∙ മഹാരാഷ്ട്ര നിയമസഭയിൽ ഏക്നാഥ് ഷിൻഡെ സർക്കാരിന് ആദ്യ ജയം. സ്പീക്കർ തിരഞ്ഞെടുപ്പിൽ ഭരണകക്ഷി സ്ഥാനാർഥി രാഹുൽ നർവേക്കർ വിജയിച്ചു. 164 പേർ ബിജെപി–ഷിൻഡെ വിഭാഗത്തെ പിന്തുണച്ചു. ശിവസേന എംഎൽഎ രാജൻ സാൽവിയാണ് മഹാസഖ്യത്തിന്റെ സ്ഥാനാർഥിയായി മത്സരിച്ചത്. 107 വോട്ടാണ് സാൽവിക്ക് ലഭിച്ചത്. മഹാവികാസ് അഘാഡി സഖ്യം വോട്ടെടുപ്പ് ആവശ്യപ്പെടുകയായിരുന്നു.

അതേസമയം, ശിവസേനയുടെ നിയമസഭാ കക്ഷി ഓഫിസ് പൂട്ടിയിട്ടതായി ആദിത്യ താക്കറെ അറിയിച്ചു. ‘നിയമസഭയിലെ ശിവസേന നിയമസഭാ കക്ഷി ഓഫിസ് ഞങ്ങൾ അടച്ചുപൂട്ടി. ഓഫിസിന്റെ താക്കോൽ ഞങ്ങളുടെ പക്കലാണ്. ഞങ്ങളുടെ ചില എംഎൽഎമാരെ അവർ പൂട്ടിയിട്ടിരുന്നു. കക്ഷി ഓഫിസ് പൂട്ടിയതിൽ എന്താണിത്ര വലിയ കാര്യം?’– ആദിത്യ താക്കറെ ചോദിച്ചു.

English Summary: Maharshtra speaker election updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com