ഹൈദരാബാദിനെ ‘ഭാഗ്യനഗർ’ എന്നു വിളിച്ച് മോദി; കേരളത്തിലെ പ്രവർത്തകർക്ക് അഭിനന്ദനം

narendra-modi-hyderabad
ഹൈദരാബാദിൽ ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തോട് അനുബന്ധിച്ച് നടന്ന റാലിയിൽ സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിത്രം. അരവിന്ദ് ജെയ്‌ൻ∙ മനോരമ
SHARE

ഹൈദരാബാദ്∙ ഹൈദരാബാദിനെ ‘ഭാഗ്യനഗർ’ എന്നു വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരാബാദിൽ ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തോട് അനുബന്ധിച്ചു നടന്ന റാലിയിലാണ് മോദിയുടെ പരാമർശം. ഹൈദരാബാദിന്റെ പേര് ഭാഗ്യനഗർ എന്നാക്കണമെന്ന് കഴിഞ്ഞ വർഷം ഹൈദരാബാദ് മുനിസിപ്പൽ തിരഞ്ഞെടുപ്പു പ്രചാരണ വേളയിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടിരുന്നു. ആർഎസ്എസ് ഇതുവരെ ഇക്കാര്യം ഔദ്യോഗികമായി ഉന്നയിച്ചിട്ടില്ല. ഇതിനിടെയാണ് പ്രധാനമന്ത്രി തന്നെ അത്തരത്തിൽ വിശേഷിപ്പിച്ച് രംഗത്തെത്തയിരിക്കുന്നത്.

സർദാർ വല്ലഭായി പട്ടേൽ ഏക ഇന്ത്യ എന്ന ആശയത്തിന് അടിത്തറയിട്ടെന്നും അതു മുന്നോട്ടു കൊണ്ടുപോകേണ്ട ഉത്തരവാദിത്തം ബിജെപിക്കാണെന്നും റാലിയിൽ മോദി പറഞ്ഞു. ബംഗാൾ, കേരളം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ ബിജെപി പ്രവർത്തകരെ മോദി അഭിനന്ദിച്ചു. ഈ സംസ്ഥാനങ്ങളിലെ ബിജപി പ്രവർത്തകർ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. വെല്ലുവിളികൾക്കിയിലും പ്രവർത്തിക്കുന്ന ഈ സംസ്ഥാനങ്ങളിലെ പ്രവർത്തകരെ അഭിനന്ദിക്കുന്നതായി മോദി പറഞ്ഞു.

തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിനെതിരെയും കോൺഗ്രസിനെതിരെയും മോദി ആഞ്ഞടിച്ചു. കുടുംബ വാഴ്ച അവസാനിപ്പിക്കേണ്ട സമയമായെന്നും കുടുംബവാഴ്ച രാഷ്ട്രീയത്തെ യുവാക്കൾ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘രാഷ്ട്രീയത്തിലെ കുടുംബവാഴ്ച കൊണ്ട് ജനം പൊറുതിമുട്ടിയിരിക്കുകയാണ്. അത്തരം പാർട്ടികൾ ഇനി അധികകാലം നിലനിൽക്കില്ല. വർഷങ്ങളായി ഇന്ത്യ ഭരിച്ച പാർട്ടി നിലനിൽപ്പിനായി കഷ്ടപ്പെടുകയാണ്. അവരെ പരിഹസിക്കുകയല്ല മറിച്ച് അവരുടെ തെറ്റുകളിൽനിന്ന് പഠിക്കുകയാണ് വേണ്ടത്.’– മോദി പറഞ്ഞു.

English Summary :PM Modi refers to Hyderabad as 'Bhagyanagar' at BJP's national executive meet
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS