ADVERTISEMENT

ശ്രീനഗർ∙ ജമ്മു കശ്മീരിൽ സായുധരായ ലഷ്കറെ തയിബ ഭീകരരെ ഗ്രാമീണർ പിടികൂടി പൊലീസിന് കൈമാറി. ഞായറാഴ്ച കശ്മീരിലെ റിയാസി ജില്ലയിലെ തുക്സാൻ ഗ്രാമത്തിൽ നിന്നാണ് ഭീകരർ പിടിയിലായത്. ജില്ലയിൽ അടുത്തിടെ നടന്ന സ്ഫോടനങ്ങളുടെ മുഖ്യസൂത്രധാരനായ ലഷ്കറെ തയിബ കമാൻഡർ താലിഖ് ഹുസൈൻ, ലഷ്കറെ തയിബ ഭീകരൻ ഫൈസൽ അഹമ്മദ് ദാർ എന്നിവരാണ് പിടിയിലായത്.

ഇവരിൽനിന്ന് 2 എകെ-47 തോക്കുകളും 7 ഗ്രനേഡുകളും ഒരു പിസ്‍റ്റളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ഭീകരരെ പിടികൂടിയ ഗ്രാമീണർക്ക് ഡിജിപി 2 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

English Summary: Villagers nab two Lashkar terrorists in Jammu and Kashmir, hand them over to police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com