യുഎസിൽ സ്വാതന്ത്ര്യദിന റാലിക്കിടെ വെടിവയ്പ്; 6 മരണം, 30 പേർക്ക് പരുക്ക്

US-MULTIPLE-PEOPLE-SHOT-AT-FOURTH-OF-JULY-PARADE-IN-CHICAGO-SUBU
വെടിവയ്പുണ്ടായ സ്ഥലത്തു പരിശോധന നടത്തുന്ന സുരക്ഷാ ഉദ്യോഗസ്ഥർ. Photo: Jim Vondruska/Getty Images/AFP
SHARE

ഷിക്കാഗോ∙ യുഎസ് സ്വാതന്ത്ര്യദിനാഘോഷ റാലിക്കിടെയുണ്ടായ വെടിവയ്പിൽ 6 പേർ മരിച്ചു. 30 പേർക്കു പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇല്ലിനോയി സംസ്ഥാനത്തെ ഷിക്കാഗോയ്ക്കു സമീപം ഹൈലാൻഡ് പാർക്ക് നഗരത്തിലാണു സംഭവം. ഇരുപത്തിരണ്ടുകാരനായ അക്രമിയെ പൊലീസ് പിടികൂടി. റോബർട്ട് ഇ ക്രൈമോ എന്നയാളാണ് അക്രമം നടത്തിയത്.

റാലി കടന്നുപോകുമ്പോൾ കെട്ടിടത്തിനുമുകളിൽനിന്നാണ് ഇയാൾ വെടിവച്ചത്. പ്രാദേശിക സമയം പത്തേകാലോടെയായിരുന്നു വെടിവയ്പ്പ്. ആറു മണിക്കൂറിനുശേഷമാണ് പ്രതിയെ പിടിച്ചത്.

മേയ് 14ന് ന്യൂയോർക്കിലെ ബഫലോയിലുള്ള സൂപ്പർമാർക്കറ്റിൽ 10 പേരും മേയ് 24ന് ടെക്സസിലെ സ്കൂളിൽ 19 കുട്ടികളും 2 അധ്യാപകരും കൊല്ലപ്പെട്ട ശേഷം ഈ വർഷം കൂടുതൽ മരണമുണ്ടായ വെടിവയ്പാണ് ഇന്നലത്തേത്. അതിനിടെ, ഇന്നലെ പുലർച്ചെ കലിഫോർണിയയിലെ സാക്രമെന്റോയിൽ നൈറ്റ് ക്ലബ്ബിലുണ്ടായ വെടിവയ്പിൽ ഒരാൾ മരിച്ചു. നാലു പേർക്കു പരുക്കുണ്ട്.

English Summary: US: 6 dead, 24 hospitalized in shooting at July 4 parade

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS