ADVERTISEMENT

കോട്ടയം ∙ ഡിസിസി ഓഫിസ് ആക്രമിച്ച കേസിൽ അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. മൂന്നുപേർ ഒളിവിലാണ്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണു പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി പ്രവീൺ തമ്പി, ജോയിന്റ് സെക്രട്ടറി കെ.മിഥുൻ, കമ്മിറ്റിയംഗം വിഷ്ണു ഗോപാൽ, വിഷ്ണു രാജേന്ദ്രൻ, അരുൺകുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ ആക്രമിച്ചതിന് പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച പ്രതിയടക്കം കല്ലേറിനുണ്ടായിരുന്നെന്ന് കോൺഗ്രസ്‌ പ്രവർത്തകർ നേരത്തേ പരാതിപ്പെട്ടിരുന്നു. എകെജി സെന്ററിലേക്ക് ബോംബേറുണ്ടായതിൽ പ്രതിഷേധിച്ച് കോട്ടയത്ത് സിപിഎം പ്രവർത്തകർ നടത്തിയ മാർച്ചിലായിരുന്നു ഡിസിസി ഓഫിസിനു നേരെ കല്ലേറുണ്ടായത്.

English Summary: Five arrested in Kottayam DCC office attack case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com