ADVERTISEMENT

മുംബൈ ∙ ഇന്ധനത്തിന്റെ മൂല്യവർധിത നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിൻഡെ. നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ചതിനു ശേഷമാണ് ഷിൻഡെ തീരുമാനം അറിയിച്ചത്. മൂല്യവർധിത നികുതിയിലെ ഇളവ് എത്ര ശതമാനമാണെന്ന് സംസ്ഥാന മന്ത്രിസഭ കൂടിയതിനു ശേഷം തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇതോടെ സംസ്ഥാനത്തെ ഇന്ധനവില കുറയും. 

10 ദിവസത്തോളം നീണ്ട നാടകീയ സംഭവങ്ങൾക്കുശേഷം വ്യാഴാഴ്ചയാണ് ശിവസേന – എൻസിപി – കോൺഗ്രസ് സഖ്യത്തിന്റെ മഹാവികാസ് അഘാഡി (എംവിഎ) സർക്കാർ താഴെവീണത്. മുഖ്യമന്ത്രിയായി വിമത നേതാവ് ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിയായി ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തിരുന്നു. 

English Summary: Maharashtra govt to reduce VAT on fuel soon: Eknath Shinde

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com