ADVERTISEMENT

ഷിംല ∙ ഹിമാചൽപ്രദേശിലെ കുളുവിൽ സ്കൂൾ വിദ്യാർഥികളടക്കം സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 10 പേർ മരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കും. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. കുളു ജില്ലയിലെ നിയോലി-ഷാൻഷെർ റോഡിലെ സൈഞ്ച് താഴ്‌വരയിലെ ജംഗ്‌ലയിൽ ഇന്ന് രാവിലെ 8.30ഓട് കൂടിയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട സ്വകാര്യ ബസ് റോഡിൽ നിന്ന് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്ന് കുളു ഡപ്യൂട്ടി കമ്മിഷണർ അശുതോഷ് ഗാർഗ് മാധ്യമങ്ങളോട് പറഞ്ഞു. പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുട്ടികളടക്കമുള്ളവരുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും സഹായധനം പ്രഖ്യാപിച്ചതായി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

English Summary: Several Dead As Bus Falls Into Gorge In Himachal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com