യൂത്ത് കോൺഗ്രസ് നേതാവിനെതിരെ പരാതി; പ്രാഥമികാംഗത്വത്തിൽ നിന്നു പുറത്താക്കി

1248-vivek-h
യൂത്ത്കോൺഗ്രസ് സംസ്ഥാന നിർവഹക സമിതിയംഗം വിവേക് നായർ
SHARE

തിരുവനന്തപുരം/ പാലക്കാട് ∙ യൂത്ത് കോൺഗ്രസ് ചിന്തൻ ശിബിരത്തിൽ മദ്യപിച്ചെത്തുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതിനു സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വിവേക്‌ എച്ച്‌.നായരെ (ശംഭു) പാർട്ടിയുടെയും സംഘടനയുടെയും പ്രാഥമികാംഗത്വത്തിൽ നിന്നു പുറത്താക്കി. 

ഇതിനിടെ, വിവേക് അപമര്യാദയായി പെരുമാറ‍ിയെന്നാരോപിച്ചു വനിതാ പ്രവർത്തകയുടെ പരാതി ദേശീയ നേതൃത്വത്തിനു ലഭിച്ചു. നേരത്തേയും മോശം പെരുമാറ്റത്തിന്റെ പേരിൽ യൂത്ത് കോൺഗ്രസിൽ നിന്നു സസ്പെൻഡ് ചെയ്യപ്പെട്ട വിവേക് തെറ്റ് ആവർത്തിച്ചതിനാലാണ് ഇത്തവണ പ്രാഥമികാംഗത്വത്തിൽ നിന്നു പുറത്താക്കുന്നതെന്നു കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി സി.ബി.പുഷ്പലതയുടെ പത്രക്കുറിപ്പിൽ പറയുന്നു. 

അതേസമയം, വനിതാ പ്രവർത്തകയുടെ പരാതി പൊലീസിനു കൈമാറാതെ പാർട്ടിതലത്തിൽ നടപടിയെടുത്ത് ഒതുക്കിയതാണെന്ന് ആരോപണമുയർന്നു. മോശം പെരുമാറ്റം ഉണ്ടായെന്നു ചൂണ്ടിക്കാണിച്ചു പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണു യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ പ്രതികരണം. കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽ നിന്നു വിവേകിനെ പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് പാലോട് രവി പറഞ്ഞു. 

English Summary: Youth Congress draws flak for ignoring sexual harassment plaint

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വിട, കോടിയേരി

MORE VIDEOS