വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ചു: സ്വാമി ഗുരുപ്രസാദിനെതിരെ യുവതിയുടെ പരാതി

Sexual Assault
പ്രതീകാത്മക ചിത്രം.
SHARE

തിരുവനന്തപുരം ∙ ശിവഗിരി ധർമസംഘം ട്രസ്റ്റ് ബോർഡ് അംഗം സ്വാമി ഗുരുപ്രസാദിനെതിരെ ലൈംഗിക പീഡന പരാതി. പത്തനംതിട്ട സ്വദേശിനിയും അമേരിക്കയിൽ നഴ്സുമായ യുവതിയാണു പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നൽകിയത്. 2019ൽ യുഎസിലെ ടെക്സസ് സന്ദർശിക്കാനെത്തിയ ഗുരുപ്രസാദ് വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണു പരാതി. ഡാലസിലെ ശിവഗിരി ആശ്രമത്തിന്റെ പ്രവർത്തനങ്ങൾക്കാണ് 2019ൽ ഗുരുപ്രസാദ് ടെക്സസിൽ എത്തിയത്.

മലയാളികളുടെ വീടുകളിലായിരുന്നു താമസം. വലതു തോളിലെ പരുക്കിന്റെ ചികിത്സയ്ക്കായി ജൂലൈയിൽ പരാതിക്കാരിയുടെ വീട്ടിൽ താമസമാക്കി. ജൂലൈ 9ന് ഭർത്താവ് വീട്ടിലില്ലാതിരുന്ന സമയത്തു ഗുരുപ്രസാദ് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണു പരാതി. പൊലീസിനെ ഫോണിൽ വിളിക്കാൻ ശ്രമിച്ചപ്പോൾ കാലുപിടിച്ച് മാപ്പു പറഞ്ഞു. പൊലീസ് വന്നാൽ ജീവനൊടുക്കുമെന്നു സ്വാമി ഭീഷണിപ്പെടുത്തി. ഭർത്താവിന്റെ മുന്നിൽവച്ച് മാപ്പു പറഞ്ഞതോടെ തുടർ നടപടികളുണ്ടായില്ല.

2020 ഓഗസ്റ്റ് 6ന് ഗുരുപ്രസാദ് വാട്സാപ്പിലൂടെ യുവതിക്കു നഗ്നനായി യോഗ ചെയ്യുന്ന ദൃശ്യങ്ങൾ അയച്ചു. പിന്നീട അശ്ലീല സന്ദേശങ്ങൾ അയയ്ക്കാൻ തുടങ്ങി. യുവതി ശിവഗിരി മഠത്തിന് പരാതി നൽകി. 2021 മാർച്ച് 23ന് ചേർന്ന ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ബോർഡിന്റെ യോഗത്തിൽ പരാതി പരിഗണിച്ചു. ഏപ്രിൽ 15ന് ഗുരുപ്രസാദിനെ മുഴുവൻ ചുമതലകളിൽനിന്നും നീക്കി.

ഇതോടെ ഗുരുപ്രസാദിന് പക കൂടിയെന്നാണ് യുവതി പറയുന്നത്. സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അപകീർത്തിപ്പെടുത്തി. ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് പരാതി നൽകിയത്. നാട്ടിലെ ബന്ധുക്കളുടെ സുരക്ഷയിലടക്കം ആശങ്കയുണ്ടെന്നും യുവതി പറയുന്നു. മേയ് അഞ്ചിന് കൊടുത്ത പരാതിയിൽ പൊലീസ് നടപടി എടുക്കുന്നില്ലെന്നും യുവതി ആരോപിച്ചു.

English Summary: Sexual Assault case against Swami Guruprasad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വിട, കോടിയേരി

MORE VIDEOS