ബസിലെ സഹയാത്രികയുടെ സ്വർണമാല സ്ത്രീ പൊട്ടിച്ചു; ഓടിച്ചിട്ടു പിടിച്ച് നാട്ടുകാർ

Myna
പിടിയിലായ മൈന.
SHARE

അഞ്ചൽ (കൊല്ലം) ∙ ബസ് യാത്രക്കാരിയുടെ മൂന്നര പവൻ തൂക്കമുള്ള സ്വർണമാല പൊട്ടിച്ച സ്ത്രീയെ നാട്ടുകാർ ഓടിച്ചിട്ടു പിടിച്ചു പൊലീസിൽ ഏൽപ്പിച്ചു. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി മൈനയാണു (50) പിടിയിലായത്. അഞ്ചൽ – കടയ്ക്കൽ റോഡിലെ ആനപ്പുഴയ്ക്കലിലായിരുന്നു സംഭവം. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

അഞ്ചലിൽനിന്നു ബസിൽ കയറിയ ആനപ്പുഴയ്ക്കൽ സ്വദേശിയായ വനിതയോടു മൈന സ്നേഹപൂർവം ഇടപെട്ടു സൗഹൃദത്തിലായി. ആനപ്പുഴയ്ക്കൽ സ്റ്റോപ്പിൽ ഇറങ്ങാൻ തുടങ്ങിയ വനിതയുടെ മാല മൈന തന്ത്രപൂർവം പൊട്ടിച്ചെടുത്തു. എന്നാൽ മാല വഴുതി താഴെ വീണു. ഇതുകണ്ടു സഹയാത്രികർ ബഹളംവച്ചതോടെ മൈന ബസിൽനിന്ന് ഇറങ്ങിയോടി.

പിന്നാലെ പാഞ്ഞ നാട്ടുകാരെ ഇവർ വട്ടം ചുറ്റിച്ചു. ഇടവഴികളിലൂടെ 2 കിലോമീറ്റർ ഓടിയ മൈന ഒരു വീട്ടിലെ ശുചിമുറിയിൽ ഒളിച്ചെങ്കിലും നാട്ടുകാർ പൊക്കി. തമിഴ് കലർന്ന മലയാളത്തിലായിരുന്നു സംസാരം. അ‍ഞ്ചൽ പരിസരത്തു സമീപകാലത്ത് ഒട്ടേറെ വനിതകളുടെ സ്വർണാഭരണങ്ങൾ ബസ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടിട്ടുണ്ട്. നന്നായി വസ്ത്രധാരണം ചെയ്തു ബസുകളിൽ കയറി മാന്യമായി പെരുമാറുന്ന മോഷ്ടാക്കളെ തിരിച്ചറിയുക പ്രയാസമാണെന്നും ജാഗ്രത വേണമെന്നും പൊലീസ് അറിയിച്ചു.

English Summary: Woman thief caught while snatching gold chain in bus at Anchal, Kollam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

2022 ഡിസംബർ മാസഫലം

MORE VIDEOS