ADVERTISEMENT

കോട്ടയം∙ ഇടുക്കി കൊക്കയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടി. പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഎം കൊക്കയാർ ബ്രാഞ്ച് സെക്രട്ടറിയുമായ കെ.എസ്.ഡാനിയലിനെയാണു പിടികൂടിയത്.

പിതാവിന്റെ പേരിൽ പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷി ആവശ്യത്തിനു പടുതാക്കുളം നിർമിക്കാൻ കർഷകൻ നൽകിയ അപേക്ഷയിൽ തീരുമാനമെടുക്കാനാണ് കൈക്കൂലി ആവശ്യപ്പെട്ടത്.

വികസന സമിതിയിൽ പഞ്ചായത്തംഗം ആവശ്യം ഉന്നയിച്ചാൽ മാത്രമാണ് കുളത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കൂ എന്നു കൃഷി വകുപ്പ് അറിയിച്ചതിനെ തുടർന്നാണ് തന്റെ വാർഡിലെ പഞ്ചായത്തംഗമായ വൈസ് പ്രസിഡന്റിനെ പരാതിക്കാരൻ സമീപിച്ചത്. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണ് കൊക്കയാർ. 

English Summary: Panchayat Vice President held for taking bribe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com