ബഫര്‍ സോണ്‍: മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കുമെന്ന് എ.കെ.ശശീന്ദ്രൻ

ak-saseendran
എ.കെ. ശശീന്ദ്രൻ
SHARE

തിരുവനന്തപുരം∙ വനാതിര്‍ത്തിക്കുപുറത്ത് ഒരു കിലോമീറ്റര്‍ വരെ സംരക്ഷിതമേഖലയാക്കാമെന്ന 2019ലെ മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. ബഫര്‍ സോണ്‍ നടപ്പാക്കാന്‍ ഉത്തരവിറക്കിയശേഷം സുപ്രീംകോടതി വിധിയെ എതിര്‍ക്കുന്നതിലെ ഇരട്ടത്താപ്പിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് നീക്കം. പ്രതിപക്ഷം നിയമസഭയില്‍ പ്രശ്നം ഉന്നയിച്ചപ്പോഴാണ് എ.കെ.ശശീന്ദ്രന്‍ നിലപാടറിയിച്ചത്. 

ജനവാസ മേഖല പൂർണമായി ഒഴിവാക്കണമെന്ന സംസ്ഥാന സർക്കാർ നിലപാടിന് തിരിച്ചടിയാണ് സുപ്രീംകോടതി വിധിയെന്നും ബഫർസോൺ ഒഴിവാക്കാന്‍ കേന്ദ്രം നിയമം നിർമിക്കണമെന്നും നിയമസഭ നേരത്തെ പ്രമേയം പാസാക്കിയിരുന്നു.

അതേസമയം, പരിസ്ഥിതിക്കും വികസനത്തിനും കോട്ടമുണ്ടാക്കാത്ത വിധത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കാനാണ് ശ്രമമെന്ന് കേന്ദ്ര വനം–പരിസ്ഥിതി മന്ത്രി ഭുപീന്ദർ യാദവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റുമായുള്ള ഇഎസ്‍സെഡ് നിശ്ചയിക്കും മുൻപു കേരളവുമായി കൂടുതൽ ചർച്ച നടത്തും. കേരളം ഇതുവരെ ഉന്നയിച്ച ആശങ്കകൾ സൂക്ഷ്മമായി പരിശോധിച്ചിട്ടുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ കത്ത് അടുത്തിടെയൊന്നും തനിക്കു ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

English Summary: Kerala Government to reconsider previous cabinet decision in buffer zone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS