ADVERTISEMENT

കോഴിക്കോട്∙ അർധരാത്രി വീട്ടിൽ കയറി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പരപ്പനങ്ങാടി ആവിൽ ബീച്ച് സ്വദേശി അസറുദ്ദീൻ (22) ആണ് അറസ്റ്റിലായത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുടെ വീടും സ്ഥലവും മനസ്സിലാക്കിയ ശേഷം അർധരാത്രിയെത്തി പീഡിപ്പിക്കുകയായിരുന്നു. മാവൂർ പൊലീസ് ആണ് പ്രതിയെ അറസ്റ്റു ചെയ്തത്. 

സുഹൃത്തിന്റെ ചികിത്സയ്ക്കാണെന്ന വ്യാജേന കുട്ടിയുടെ കയ്യിൽനിന്നു പ്രതി പണവും കൈക്കലാക്കിയിരുന്നു. മറ്റു കുട്ടികളെ സമാന രീതിയിൽ പീഡിപ്പിച്ചിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ കോടതി റിമാൻഡ് ചെയ്ത് കോഴിക്കോട് ജില്ലാ ജയിലിലടച്ചു. മാവൂർ സിഐ വിനോദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ രജീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ ലിജുലാൽ, അജീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

English Summary: Youth arrested for Rape Minor girl in Kozhikode 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com