ADVERTISEMENT

ന്യൂഡൽഹി ∙ ഐസിഎസ്ഇ 10–ാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 99.97 ശതമാനം പേർ വിജയിച്ചു. കേരളത്തിൽ 100 ശതമാനം വിജയമുണ്ട്. കേരളത്തിൽ പരീക്ഷയെഴുതിയ 7823 പേരും വിജയിച്ചു. തിരുവനന്തപുരം സെന്റ് തോമസ് റസിഡൻഷ്യൽ സ്കൂളിലെ എസ്.ജെ.ആതിര കേരളത്തിൽ ഒന്നാമതും ദേശീയതലത്തിൽ രണ്ടാം സ്ഥാനത്തുമെത്തി.

രണ്ടു സെമസ്റ്ററുകളായാണ് പരീക്ഷ നടന്നത്. രണ്ടിനും തുല്യ വെയ്റ്റേജ് നൽകിയാണ് അന്തിമ സ്കോർ. ദേശീയതലത്തിൽ നാല് പേർ ഒന്നാം റാങ്ക് പങ്കിട്ടു. ഇതിൽ മൂന്നു പേർ യുപിയിൽനിന്നാണ്. 99.8% മാർക്കാണ് ഇവർ നേടിയത്.

ഫലമറിയാൻ വെബ്സൈറ്റ്: www.cisce.org. എസ്എംഎസ് ആയി ലഭിക്കാൻ 09248082883 നമ്പറിലേക്ക് ICSE (സ്പേസ്) വിദ്യാർഥിയുടെ 7 അക്ക യുണീക് ഐഡി നമ്പർ ടൈപ്പ് ചെയ്ത് അയയ്ക്കുക. ഫലം പുനഃപരിശോധിക്കാനുള്ള അപേക്ഷ വെബ്സൈറ്റ് വഴി നൽകാം. ഒരു വിഷയത്തിന് 1,000 രൂപ.

English Summary: ICSE 10th Result 2022 Declared

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com