ADVERTISEMENT

ന്യൂഡല്‍ഹി∙ കല്ലുവാതുക്കൽ വിഷമദ്യ ദുരന്ത കേസിൽ ശിക്ഷിക്കപ്പെട്ട മണിച്ചന്റെ ജയിൽമോചനത്തിന് 30.45 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന സർക്കാർ ഉത്തരവിനെതിരെ ഭാര്യ ഉഷ. ജയിൽമോചനത്തിന് പണം കെട്ടിവയ്ക്കണമെന്ന നിബന്ധന ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഉഷ സുപ്രീംകോടതിയിൽ ഹര്‍ജി നൽകി. 22 വർഷം ശിക്ഷ പൂർത്തിയാക്കിയ ശേഷം മണിച്ചന്റെ ജയിൽമോചനത്തിന് കോടതി വഴിയൊരുക്കിയെങ്കിലും മോചനം സാധ്യമാകുന്നില്ലെന്ന് ഹർജിയിൽ പറയുന്നു. 

2000 ഒക്ടോബർ 31ന് കൊല്ലം കല്ലുവാതുക്കലില്‍ ഉണ്ടായ മദ്യദുരന്തത്തില്‍ 31 പേര്‍ മരിക്കുകയും 6 പേര്‍ക്ക് കാഴ്ച നഷ്ടമാകുകയും 500 പേര്‍ ചികിത്സ തേടുകയും ചെയ്തു. മണിച്ചന്റെ വീട്ടിലും ഭൂഗർഭ അറകളിലുമാണ് മദ്യം സൂക്ഷിച്ചിരുന്നത്. മണിച്ചന്റെ സഹോദരങ്ങളായ കൊച്ചനി, മണികണ്ഠൻ എന്നിവർക്ക് ശിക്ഷാ ഇളവ് നൽകി കഴിഞ്ഞവർഷം വിട്ടയച്ചിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മണിച്ചൻ 22 വർഷം ശിക്ഷ പൂർത്തിയാക്കി. മണിച്ചൻ ഉള്‍പ്പെടെ 33 തടവുകാരുടെ മോചനത്തിനുള്ള മന്ത്രിസഭാ ശുപാർശ ഗവർണർ അംഗീകരിച്ചിരുന്നു.

English Summary: Kalluvathukal manichan's wife in the Supreme court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com