ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യതാൽപ്പര്യത്തിനു വിരുദ്ധമായി പ്രവർത്തിച്ച യൂട്യൂബ് ചാനലുകൾക്കെതിരെ 2021-22ൽ മന്ത്രാലയം ശക്തമായ നടപടി സ്വീകരിച്ചതായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ. 94 യൂട്യൂബ് ചാനലുകൾക്കും 19 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കും 747 യുആർഎലുകൾക്കും എതിരെ മന്ത്രാലയം നടപടിയെടുത്തതായും അവയെ ബ്ലോക്ക് ചെയ്തതായും രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

ഇൻഫർമേഷൻ ടെക്നോളജി നിയമം 2000 സെക്‌ഷൻ 69 എ പ്രകാരമാണ് ഈ നടപടികൾ സ്വീകരിച്ചത്. വ്യാജവാർത്ത പ്രചരിപ്പിച്ചും ഇന്റർനെറ്റിൽ വ്യാജ പ്രചരണം നടത്തിയും രാജ്യത്തിന്റെ പരമാധികാരത്തിന് എതിരെ പ്രവർത്തിച്ച ഏജൻസികൾക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.

English Summary: 747 websites, 94 YouTube channels working against India brought down in 2021-22: Union Minister Anurag Thakur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com