ADVERTISEMENT

ന്യൂ‍ഡൽഹി ∙ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽനിന്ന് തൃണമൂൽ കോൺഗ്രസ് വിട്ടുനിൽക്കുമെന്ന് പാർട്ടി നേതാവ് അഭിഷേക് ബാനർജി. അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയും ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകറും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി ഡാർജിലിങ്ങിൽ കൂടിക്കാഴ്ച നടത്തി ഏതാനും ദിവസങ്ങൾക്കു ശേഷമാണ് തൃണമൂലിന്റെ പ്രഖ്യാപനം.

തൃണമൂലുമായി കൂടിയാലോചിക്കാതെ യുപിഎ ഉപരാഷ്ട്രപതി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതാണ് തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കാനുള്ള തീരുമാനത്തിലേക്കെത്തിച്ചതെന്നും എൻഡിഎ സ്ഥാനാർഥിയെ പിന്തുണയ്ക്കില്ലെന്നും അഭിഷേക് അറിയിച്ചു. മല്ലികാർജുൻ ഖർഗെ വിളിച്ചു ചേർത്ത പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ നിന്നും തൃണമൂൽ വിട്ടുനിൽക്കും.

ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകർ ആണ് എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി. കോൺഗ്രസ് നേതാവ് മാർഗരറ്റ് ആൽവയാണ് യുപിഎ സ്ഥാനാർഥി. ഓഗസ്റ്റ് ആറിനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിനു മുന്നോടിയായി മമത ബാനർജിയുടെ പിന്തുണ തേടിയെന്ന് ധൻകർ വ്യക്തമാക്കിയിരുന്നു.

English Summary: Vice-President Poll: Mamata Banerjee's Trinamool To Abstain From Voting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com