ADVERTISEMENT

കോട്ടയം ∙ വൈക്കത്ത് അഞ്ചുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഇതു മറ്റു തെരുവുനായകളെയും കടിച്ചതായി സംശയമുണ്ട്. കടിയേറ്റവരുമായി സമ്പര്‍ക്കമുണ്ടായവര്‍ വൈക്കം താലൂക്ക് ആശുപത്രിയിലെത്താന്‍ നിര്‍ദേശം നൽകി. പരുക്കേറ്റ അഞ്ചുപേരും കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടി.

വൈക്കം കിഴക്കേനടയിലും തൊട്ടുവക്കത്തുമായാണ് നായയുടെ ആക്രമണമുണ്ടായത്. ഒരേ നായ തന്നെയാണ് അഞ്ചുപേരെയും ആക്രമിച്ചത്. വഴിയാത്രക്കാരായിരുന്ന വയോധികരുടെ പുറത്തും കൈകളിലും തുടരെ കടിച്ചു. 70 വയസ്സിനടുത്ത് പ്രായമുള്ള തങ്കമ്മ, തങ്കമണി, ചന്ദ്രൻ, പുരുഷൻ എന്നിവർക്കും 40 വയസ്സുള്ള ഷിബുവിനുമാണ് കടിയേറ്റത്. ഇതിൽ നെഞ്ചിലും കയ്യിലും പുറത്തും കടിയേറ്റ പുരുഷനാണ് ഗുരുതരമായ പരുക്ക്.

പരുക്കേറ്റയുടൻ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. വൈക്കം നഗരസഭ ആരോഗ്യ വിഭാഗമെത്തി നായയുടെ ജഡം തിരുവല്ലയിലെ പരിശോധനാ കേന്ദ്രത്തിലേക്ക് മാറ്റി. മറ്റു നായകൾക്കും കടിയേറ്റിട്ടുള്ളത് പ്രദേശത്തുള്ളവരെ ആശങ്കയിലാക്കി. തെരുവുനായ ശല്യം രൂക്ഷമാകുന്നെന്ന പരാതികൾ പതിവായിട്ടും ഇതുവരെയും അധികൃതർ നടപടി എടുത്തിരുന്നില്ലെന്നും ആക്ഷേപമുണ്ട്.

English Summary: Rabies Confirmed for Stray Dog at Vaikom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com