ADVERTISEMENT

റാഞ്ചി∙ മാധ്യമങ്ങൾ ‘കംഗാരു കോടതികളായി’ മാറുന്നുവെന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ. മാധ്യമങ്ങൾ ഉത്തരവാദിത്തരഹിതമായി പെരുമാറുന്നത് ജനാധിപത്യത്തെ പിന്നോട്ടടിക്കും. പ്രത്യക അജൻഡകൾക്കായി മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും നടക്കുന്ന ചർച്ചകൾ ജനാധിപത്യത്തിനു തടസ്സമാണ്. നിശ്ചിത അജൻഡകളോടെ മാധ്യമങ്ങൾ നടത്തുന്ന ചര്‍ച്ചകൾ അനുഭവ സമ്പത്തുള്ള ജഡ്‌ജിമാരെ പോലും സമ്മർദത്തിലാക്കുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

അബദ്ധജടിലവും വിജ്‌ഞാനപ്രദവുമല്ലാത്തതുമാണ് ഇത്തരം ചർച്ചകൾ. ഒരു വിഷയത്തിൽ നീതി നിശ്ചയിക്കേണ്ടത് അതേക്കുറിച്ച് അറിവില്ലാത്തവരും ആ വിഷയത്തിൽ ഒരു പ്രത്യേക താത്പര്യവും അജൻഡയും ഉള്ളവരും നടത്തുന്ന സംവാദം അടിസ്ഥാനമാക്കിയല്ല. സമൂഹമാധ്യമങ്ങളിലെ വിമർശനങ്ങളിൽ ജഡ്‌ജിമാർ പ്രതികരിക്കാത്തത് ബലഹീനതയായി വ്യാഖ്യാനിക്കരുതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. പത്രമാധ്യമങ്ങൾക്ക് കുറച്ചെങ്കിലും ഉത്തരവാദിത്തബോധം ഉണ്ടെന്നും ദൃശ്യ മാധ്യമങ്ങൾക്ക് ഇത് തീരെയില്ലെന്നും ജാർഖണ്ഡിലെ റാഞ്ചിയിൽ ജസ്‌റ്റിസ് എസ്.ബി. സിൻഹ അനുസ്‌മരണ ചടങ്ങിൽ സംസാരിക്കവേ ചീഫ് ജസ്റ്റിസ് പറഞ്ഞു.

രാജ്യത്ത് ജഡ്ജിമാർക്കെതിരായ അതിക്രമങ്ങൾ വർധിച്ചു വരുന്നു. മാധ്യമ വിചാരണകള്‍ ജുഡീഷ്യറിയുടെ നീതിയുക്തമായ പ്രവര്‍ത്തനത്തെയും, സ്വാതന്ത്ര്യത്തെയും ബാധിക്കുകയാണെന്നും മാധ്യമങ്ങളിലും, സമൂഹ മാധ്യമങ്ങളിലും ജഡ്ജിമാര്‍ക്കെതിരെ ആസൂത്രിതമായ പ്രചാരണങ്ങള്‍ ശക്തമാകുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. മാധ്യമങ്ങൾ സ്വയം നിയന്ത്രണത്തിന് തയാറാകണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

English Summary: Media Running Kangaroo Courts": Chief Justice's Strong Remarks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com