‘ഭർത്താവിനെ തട്ടിയെടുത്തവൾ’: സഹനടന്റെ ഭാര്യ വലിച്ചിറക്കി; തന്റെ ഭാഗം കേട്ടില്ലെന്ന് നടി

prakruti-mishra
പ്രക‍ൃതി മിശ്ര. ചിത്രം. Instagram
SHARE

ഭുവനേശ്വർ ∙ സഹതാരത്തിനൊപ്പം വാഹനത്തിൽ യാത്ര ചെയ്യവേ നടുറോഡിൽ അപമാനിതയായ ഒഡിയ നടിയും ദേശീയ അവാർഡ് ജേതാവുമായ പ്രകൃതി മിശ്ര പ്രതികരണവുമായി രംഗത്ത്. സഹതാരം ബാബുഷാൻ മൊഹന്തിയുമായി പ്രകൃതി മിശ്ര യാത്ര ചെയ്യവേയാണ് അയാളുടെ ഭാര്യ നടുറോഡിൽവച്ച് വാഹനത്തിൽനിന്നു പിടിച്ചിറക്കി അപമാനിച്ചത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കവെയാണ് വിശദീകരണവുമായി പ്രകൃതി ഇൻസ്റ്റഗ്രാമിൽ എത്തിയത്.

‘എല്ലാ കഥകൾക്കും രണ്ടു വശങ്ങളുണ്ട്. നിർഭാഗ്യവശാൽ എന്തു പ്രശ്നമുണ്ടായാലും അതിൽ ഉൾപ്പെട്ട സ്ത്രീയുടെ ഭാഗം പോലും കേൾക്കാതെ അവളെ മാത്രം കുറ്റപ്പെടുത്തുന്ന സമൂഹമാണ് നമ്മുടേത്. ഉദ്‌ഖൽ അസോസിയേഷൻ സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനായി ചെന്നൈയിലേക്കു പോകുകയായിന്നു ഞാനും എന്റെ സഹപ്രവർത്തകനായ ബാബുഷാനും.

ഈ സമയത്താണ് ബാബുഷാന്റെ ഭാര്യയും ചില ഗുണ്ടകളും ചേർന്ന് ഞങ്ങളുടെ യാത്ര തടസ്സപ്പെടുത്തി എന്നെ ശാരീരികവും മാനസികവുമായി ആക്രമിച്ചത്. ബാബുഷാന്റെ ഭാര്യ ചെയ്ത ആ പ്രവർത്തി എനിക്ക് ഒരിക്കലും അംഗീകരിക്കാവുന്നതല്ല.’– പ്രകൃതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പ്രകൃതിയും ബാബുഷായും തമ്മിൽ പ്രണയത്തിലാണെന്നു കരുതിയാണ് ബാബുഷായുടെ ഭാര്യ ആക്രമിക്കാനെത്തിയതെന്നാണ് വിവരം.

സ്ത്രീശാക്തീകരണത്തെ കുറിച്ചും പ്രകൃതി തന്റെ കുറിപ്പിൽ പരാമർശിച്ചു. ഈ സമൂഹത്തിൽ സ്ത്രീ ശാക്തീകരണത്തിനായി പോരാടുക എന്നാൽ എല്ലാ ബുദ്ധിമുട്ടുകളും സഹിക്കുക എന്നാണ്. ഈ പോസ്റ്റിനു താഴെ ‘മറ്റൊരാളുടെ ഭർത്താവിനെ തട്ടിയെടുത്തവൾ’ എന്ന കമന്റുകൾ വന്നു. ഇതിനെതിരെ കാര്യങ്ങൾ അറിയാതെ പ്രതികരിക്കരുതെന്നു പ്രകൃതി മറുപടി നൽകി.

വിഡിയോ പ്രചരിച്ചതിനു പിന്നാലെ പ്രതികരണവുമായി ബാബുഷാനും രംഗത്തുവന്നിരുന്നു. ബാബുവും പ്രകൃതിയും ഒരുമിച്ച് അഭിനയിച്ച ചിത്രത്തിന്റെ പ്രമോഷനു വേണ്ടിയാണ് ഇരുവരും പോയതെന്നും തന്റെ കുടുംബത്തിന് ഇത്തരത്തിൽ ഒരു പ്രശ്നമുണ്ടെന്ന് അറിയില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയൊരു പ്രശ്നമുണ്ടെങ്കിൽ ഇനി പ്രകൃതിയുമായി ഒരുമിച്ച് അഭിനയിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. ‘ഹലോ അർസി’ എന്ന ചിത്രത്തിനാണ് നേരത്തേ പ്രകൃതിക്ക് ദേശീയ പുരസ്കാരം ലഭിച്ചത്.

English Summary : National award winner Prakruti Mishra assaulted by co-star's wife, reacts to accusations of 'stealing someone's husband'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA