ADVERTISEMENT

ലഡാക്ക് ∙ ഗൽവാനിലെ ധീരയോദ്ധാക്കൾക്ക് ആദരമർപ്പിച്ച് ബൈക്ക് സവാരിയുമായി ഇന്ത്യൻ ആർമി. ലഡാക്കിലെ ഏറെ ദുർഘടം പിടിച്ച മലഞ്ചെരുവുകളിലൂടെയായിരുന്നു സാഹസികയാത്ര. നോർത്തേൺ കമാൻഡിലെ ജവാന്മാരാണ് ബൈക്ക് റാലി സംഘടിപ്പിച്ചത്.

ലേയ്ക്കു സമീപമുള്ള കാരുവിൽ നിന്നാണ് റാലി തുടങ്ങിയത്. 130 കിലോമീറ്ററോളം യാത്ര ചെയ്ത് ഷൈലോക്ക് നദിയുടെ തീരത്തിലൂടെ നൂബ്ര താഴ്‌വരയിൽ റാലി അവസാനിച്ചു. കശ്മീർ സന്ദർശനവേളയിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങും ജവാന്മാർക്ക് ആദരമർപ്പിച്ചിരുന്നു.

വീരമൃത്യു വരിച്ച ജവാന്മാരുടെ ധൈര്യവും ആത്മസമർപ്പണവും ത്യാഗവും രാജ്യം ഒരുനാളും മറക്കില്ലെന്ന് രാജ്നാഥ് പറഞ്ഞു. 2020 ജൂണിലാണു ഗൽവാൻ താഴ്‍വരയിൽ ചൈനയുമായി ഇന്ത്യൻ സൈന്യം ഏറ്റുമുട്ടിയത്. 20 ഇന്ത്യൻ ജവാന്മാർ വീരമൃത്യു വരിച്ചു.

English Summary: Video: Army's Special Tribute To Galwan Heroes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com