ADVERTISEMENT

ന്യൂഡൽഹി ∙ ഐഎസ്‌സി (12–ാം ക്ലാസ്) ഫലം പ്രഖ്യാപിച്ചു. ഐഎസ്‌സി രണ്ടാം സെമസ്റ്റർ ഫലമാണ് പ്രഖ്യാപിച്ചത്. www.cisce.orgresults.cisce.org എന്നീ വെബ്‌സൈറ്റുകളിൽ ഫലമറിയാം. 

എസ്എംഎസ് വഴി ഫലം അറിയാൻ ഐഎസ്‌സി എന്നെഴുതി സ്പേസ് ഇട്ട ശേഷം യുണീക് ഐഡി രേഖപ്പെടുത്തി 09248082883 എന്ന നമ്പറിലേക്ക് സന്ദേശം അയയ്ക്കണം. ഓരോ വിഷയത്തിന്റെയും മാർക്ക് ലഭിക്കും.

ആദ്യ സെമസ്റ്റർ ഫലം ഫെബ്രുവരിയിൽ പ്രഖ്യാപിച്ചിരുന്നു. കോവിഡ് സാഹചര്യമായിരുന്നതിനാൽ, 2021-22 അധ്യയന വർഷം രണ്ടു സെമസ്റ്ററുകളിലായാണ് ഐഎസ്‌സി പരീക്ഷകൾ നടത്തിയത്. ആദ്യ സെമസ്റ്റർ 2021 നവംബർ-ഡിസംബർ മാസങ്ങളിലും രണ്ടാം സെമസ്റ്റർ 2022 ഏപ്രിൽ-മേയ് മാസങ്ങളിലുമാണ് നടന്നത്.

English Summary: CISCE Announces ISC 12th Result 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com