ADVERTISEMENT

കണ്ണൂർ∙ ആർഎംപി നേതാവ് കെ.കെ.രമ എംഎല്‍എയ്ക്ക് എതിരെയുള്ള വധഭീഷണിയില്‍ സിപിഎമ്മിനു പങ്കില്ലെന്നു കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. രമയുടെ പരാതി വാര്‍ത്തകളില്‍ ഇടംപിടിക്കാനുള്ള ശ്രമമാണോയെന്ന സംശയം തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിൽനിന്നു ബിജെപിയിലേക്കു പോയവരെ കോൺഗ്രസ് ആദ്യം തിരിച്ചുകൊണ്ടുവരട്ടെ. ആത്മാഭിമാനമുള്ളവർ കോൺഗ്രസിലേക്കു പോവില്ല. തിരിച്ചുപോവില്ലെന്നു നേതാക്കൾതന്നെ പറഞ്ഞിട്ടുണ്ട്. പാർട്ടി വിട്ടവരെ തിരിച്ചു കൊണ്ടുവരാമെന്നു കരുതുന്ന മുന്തിരി പുളിക്കുമെന്നും ജയരാജൻ പറഞ്ഞു

English Summary: MV Jayarajan against RMP leader KK Rema

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com