ADVERTISEMENT

മുംബൈ∙ ബോളിവുഡ് താരദമ്പതികളായ വിക്കി കൗശലിനും കത്രീന കൈഫിനും വധഭീഷണി. സമൂഹമാധ്യമം വഴിയാണ് അജ്ഞാതന്റെ വധഭീഷണി. വിക്കി കൗശൽ നൽകിയ പരാതിയിൽ ഐടി ആക്ട് പ്രകാരം (സെക്ഷൻ 506 (2),354 (ഡി), ഐപിസി 67) മുംബൈ സാന്ത്രാക്രൂസ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.

ഇൻസ്റ്റഗ്രാമിലൂടെ ഭീഷണി നിറഞ്ഞ മെസേജുകൾ അയച്ചെന്നും തന്റെ ഭാര്യയ്ക്കും സമാനമായ അനുഭവമുണ്ടായെന്നും വിക്കി പരാതിയിൽ പറയുന്നു. മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു.

കുറച്ചുനാളുകൾക്ക് മുൻപ് ബോളിവുഡ് താരങ്ങളായ സൽമാൻ ഖാൻ, സ്വര ഭാസ്കർ എന്നിവർക്കും അജ്ഞാതരുടെ വധഭീഷണി ഉണ്ടായിരുന്നു. പഞ്ചാബി ഗായകൻ സിദ്ദു മൂസവാലയുടെ മരണത്തിനു ശേഷമാണ് സൽമാൻ ഖാന് വധഭീഷണി ഉണ്ടായത്. പിതാവ് സലിം ഖാന്റെ പേരിലായിരുന്നു ഭീഷണി കത്ത് വന്നത്. ഇതിനെ തുടർന്ന് മുംബൈ പൊലീസ് താരത്തിന്റെ സുരക്ഷ ശക്തമാക്കിയിരുന്നു.

English Summary: Katrina Kaif, Vicky Kaushal Get Death Threat On Social Media, Case Filed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com